---
title: "#Exercisecenter | വ്യായാമ കേന്ദ്രം; എടച്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിലെ മൂന്ന് മുതൽ ആരംഭിക്കും "
english_title: "exercise center; Edachery Family Health Center will start from three"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/126053/exercise-center-edachery-family-health-center-will-start-from-three"
published_at: "2023-06-30T10:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649e639ebca14_room.jpg"
keywords: []
---

# #Exercisecenter | വ്യായാമ കേന്ദ്രം; എടച്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിലെ മൂന്ന് മുതൽ ആരംഭിക്കും 

> **Lead Summary:** **ഇരിങ്ങണ്ണൂർ: **എടച്ചേരി കുടുംബാരോഗ്യകേന്ദ്രത്തിൽ വർഷങ്ങളായി പൊടി പിടിച്ച് കിടക്കുന്ന വ്യായാമ ഉപകരണങ്ങൾക്ക് ഒടുവിൽ ശാപമോക്ഷം. അടുത്ത മാസം മൂന്ന് മുതൽ പൊതുജനങ്ങൾക്ക് വ്യായാമ ഉപകരണങ്ങൾ ഉപയോഗിച്ച് ആരോഗ്യം മെച്ചപ്പെടുത്താം.

## Article Content

**ഇരിങ്ങണ്ണൂർ: **എടച്ചേരി കുടുംബാരോഗ്യകേന്ദ്രത്തിൽ വർഷങ്ങളായി പൊടി പിടിച്ച് കിടക്കുന്ന വ്യായാമ ഉപകരണങ്ങൾക്ക് ഒടുവിൽ ശാപമോക്ഷം. അടുത്ത മാസം മൂന്ന് മുതൽ പൊതുജനങ്ങൾക്ക് വ്യായാമ ഉപകരണങ്ങൾ ഉപയോഗിച്ച് ആരോഗ്യം മെച്ചപ്പെടുത്താം.

എടച്ചേരി കുടുംബാരോഗ്യ കേന്ദ്രം ആശുപത്രി വികസന സമിതിയുടെയും എടച്ചേരി ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങൾക്കൊടുവിലാണ് വ്യായാമ ഉപകരണങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നത്.

നാല് ലക്ഷത്തോളം രൂപ ചിലവഴിച്ചു കൊണ്ട് 2020 ൽ വാങ്ങിയ വ്യായാമ ഉപകരണങ്ങളാണ് ആശുപത്രി കോൺഫറൻസ് ഹാളിൽ ഇതുവരെയായി പൊടി പിടിച്ച് വെറുതെ കിടന്നത്.

ഗ്രാമപഞ്ചായത്ത് ഭരണ സമിതിയും ആശുപത്രി വികസന സമിതിയിലും ഇക്കാര്യങ്ങൾ ചർച്ച ചെയ്യുകയും വ്യായാമ കേന്ദ്രം പൊതുജനങ്ങൾക്ക് എത്രയും വേഗം തുറന്ന് കൊടുക്കുന്നതിനാവശ്യമായ ക്രമീകരണങ്ങൾ ഒരുക്കുകയും താഴത്തെ നിലയിൽ കോൺക്രീറ്റ് ചെയ്ത് വ്യായാമ ഉപകരണങ്ങൾ സ്ഥാപിക്കുകയുമായിരുന്നു.

വ്യായാമ കേന്ദ്രം ഉപയോഗിക്കുന്നവരിൽ നിന്നും റജിസ്ട്രേഷൻ ഫീസായി 250 രൂപയും പ്രതിമാസ ഫീസായി 150 രൂപയുമാണ് ഇപ്പോൾ ഈടാക്കാൻ തീരുമാനിച്ചിരിക്കുന്നത്. ആവശ്യക്കാർക്ക് ഈ മാസം ആശുപത്രിയിൽ റജിസ്റ്റർ ചെയ്യാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/126053/exercise-center-edachery-family-health-center-will-start-from-three)