---
title: "#edacheri | അര കോടിയുണ്ട്; ഇരിങ്ങണ്ണൂരിൽ ഭൂമിയുണ്ട് പണവുമുണ്ട്, വില്ലേജ് ഓഫീസ് നിർമ്മാണം ഇനിയും ആരംഭിച്ചില്ല "
english_title: "#edacheri #edacheri village office #iringannur  "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/126060/edacheri-edacheri-village-office-iringannur"
published_at: "2023-06-30T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649e6732c25b1_edacheri.jpg"
keywords: []
---

# #edacheri | അര കോടിയുണ്ട്; ഇരിങ്ങണ്ണൂരിൽ ഭൂമിയുണ്ട് പണവുമുണ്ട്, വില്ലേജ് ഓഫീസ് നിർമ്മാണം ഇനിയും ആരംഭിച്ചില്ല 

> **Lead Summary:** **ഇരിങ്ങണ്ണൂർ:** ഭൂമിയുണ്ട് പണമുണ്ട് അനുമതിയുമുണ്ട് നിർമാണം എന്തിന് വൈകന്നു ? പുതിയ എടച്ചേരി വില്ലേജ് ഓഫീസ് പണിയാൻ ഇരിങ്ങണ്ണൂർ ടൗണിൽ സംസ്ഥാന ഹൈവേയിൽ സ്ഥലം ലഭ്യമായിട്ടും പണി ഇതുവരെയും ആരംഭിച്ചില്ല. ഏതാണ്ട് 5 സെന്റ് സ്ഥലം പഞ്ചായത്തിന്റെ കൈവശമുണ്ടായിരുന്നത് റവന്യൂ വകുപ്പിന് കൈമാറിയിട്ട് പത്ത് മാസത്തോളമായി.

## Article Content

**ഇരിങ്ങണ്ണൂർ:** ഭൂമിയുണ്ട് പണമുണ്ട് അനുമതിയുമുണ്ട് നിർമാണം എന്തിന് വൈകന്നു ? പുതിയ എടച്ചേരി വില്ലേജ് ഓഫീസ് പണിയാൻ ഇരിങ്ങണ്ണൂർ ടൗണിൽ സംസ്ഥാന ഹൈവേയിൽ സ്ഥലം ലഭ്യമായിട്ടും പണി ഇതുവരെയും ആരംഭിച്ചില്ല. ഏതാണ്ട് 5 സെന്റ് സ്ഥലം പഞ്ചായത്തിന്റെ കൈവശമുണ്ടായിരുന്നത് റവന്യൂ വകുപ്പിന് കൈമാറിയിട്ട് പത്ത് മാസത്തോളമായി.

നിർമ്മിതി കേന്ദ്രം ഉദ്യോഗസ്ഥർ കോഴിക്കോട് നിന്നും വന്ന് സ്ഥല പരിശോധന നടത്തിയിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും തുടർ നടപടികൾ ആരംഭിക്കാത്തത് പ്രദേശവാസികളിൽ ആശങ്കയുണർത്തുന്നു.

ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് 44 ലക്ഷം രൂപ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം നിർമിക്കാൻ അനുമതി ലഭിച്ചെങ്കിലും സ്ഥലം ലഭ്യമല്ലാത്തതിനാൽ ഫണ്ട് ലാപ്സാവുകയായിരുന്നു.

തുടർന്ന് എടച്ചേരി പഞ്ചായത്തിന്റെ കൈവശമുള്ള ഇരിങ്ങണ്ണൂർ ടൗണിനടുത്തുള്ള സ്ഥലം റവന്യു വകുപ്പിന് ലഭ്യമാക്കുകയും അതിനെ തുടർന്ന് ഈ സർക്കാർ ബജറ്റിൽ 52 ലക്ഷം രൂപ വില്ലേജാഫീസ് നിർമിക്കുന്നതിനായി അനുവദിക്കുകയായിരുന്നു.

നിലവിൽ പ്രവർത്തിക്കുന്ന ഇരിങ്ങണ്ണൂരിലെ എടച്ചേരി വില്ലേജാഫീസ് അസൗകര്യത്താൽ വീർപ്പ് മുട്ടുകയാണ്. റിസർവ്വേ രേഖകൾ ഉൾപ്പെടെയുള്ള റിക്കോർഡുകൾ സൂക്ഷിക്കുന്നത് 25 വർഷം പഴക്കമുള്ള ഈ വില്ലേജാഫീസിലാണ് പ്രായമായവർക്കും ,

ഭിന്നശേഷി ക്കാർക്കും നടന്ന് എത്താൻ പ്രയാസമാണ് ഇപ്പോൾ പ്രവർത്തിക്കുന്ന വില്ലേജാഫീസ് കെട്ടിടത്തിൽ , വാഹനം ഓഫീസ് വരെ എത്താൻ റോഡില്ലാത്തതും പ്രയാസം സൃഷ്ടിക്കുന്നുണ്ട് -സ്ഥലം ലഭ്യമായിട്ടും ഫണ്ട് അനുവദിച്ചു കിട്ടിയിട്ടും നിർമിതി കേന്ദ്രയുടെ അലംഭാവം നിമിത്തം പുതിയ വില്ലേജാഫീസ് കെട്ടിടം നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ.

ഇതു സംബന്ധിച്ച് ടെണ്ടർ വെക്കുകയും തുടർ പ്രവർത്തനങ്ങൾ വേഗത്തിൽ നീക്കുന്നുണ്ടെന്നുമാണ് നിർമിതി കേന്ദ്രയുടെ പ്രൊജക്ട് മാനേജർ അറിയിച്ചത്.

ടെണ്ടർ ഏറ്റെടുത്തവരുമായി എഗ്രിമെന്റ് വെച്ച ഉടൻ അവർ പ്രവൃത്തി ആരംഭിക്കുമെന്നും ഈ മാസം തന്നെ പ്രവൃത്തി ഉദ്ഘാടനം നടത്താനാവുമെന്നുമാണ് പ്രതീക്ഷ എന്നുമാണ് നിർമിതി കേന്ദ്ര അധികൃതർ വ്യക്തമാക്കുന്നത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/126060/edacheri-edacheri-village-office-iringannur)