---
title: "#bakrid | ഇരട്ടി മധുരമേകി; വാണിമേലുകാർക്ക് ഇത്തവണ ബലിപെരുന്നാളിന് ഇരട്ടിമധുരമായി ട്രാവേർസ് മാസൺ"
english_title: "#bakrid #baliperunnal #vanimel #Traversemason"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/126093/bakrid-baliperunnal-vanimel-traversemason"
published_at: "2023-06-30T12:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649e7d1eae171_baliperunnal.jpg"
keywords: []
---

# #bakrid | ഇരട്ടി മധുരമേകി; വാണിമേലുകാർക്ക് ഇത്തവണ ബലിപെരുന്നാളിന് ഇരട്ടിമധുരമായി ട്രാവേർസ് മാസൺ

> **Lead Summary:** **വാണിമേൽ: **വാണിമേലുകാർക്ക് ഇത്തവണ ബലിപെരുന്നാളിന് ഇരട്ടിമധുരമായിരുന്നു. തണ്ടാന്റവിട വീട്ടിൽ പെരുന്നാൾ ആഘോഷം അടിച്ച് പൊളിക്കാൻ അമേരിക്കയിലെ ട്രാവേർസ് മാസണെത്തിയതോടെ നാട്ടുകാരും സന്തോഷത്തിലായി.

## Article Content

**വാണിമേൽ: **വാണിമേലുകാർക്ക് ഇത്തവണ ബലിപെരുന്നാളിന് ഇരട്ടിമധുരമായിരുന്നു. തണ്ടാന്റവിട വീട്ടിൽ പെരുന്നാൾ ആഘോഷം അടിച്ച് പൊളിക്കാൻ അമേരിക്കയിലെ ട്രാവേർസ് മാസണെത്തിയതോടെ നാട്ടുകാരും സന്തോഷത്തിലായി.

കേരളത്തിലെ ബലിപെരുന്നാൾ ആഘോഷം നേരിട്ടറിയാനാണ് ടാവേർസ് സുഹൃത്ത് ഷഹനാസിന്റെ അതിഥിയായി വാണിമേലിലെ വീട്ടിലെത്തിയത്. രണ്ട് മാസത്തേക്ക് ചെന്നൈയിലെ വിദ്യാസാഗർ കോളേജിൽ മൾട്ടിപ്പിൾ ഡിസെബിലിറ്റി ഇന്റെൺഷിപ്പിന് എത്തിയതാണ് ട്രാവേർസ് മാസൺ.

ന്യൂറോ സയൻസ് വിദ്യാർഥിയായ അമേരിക്കയിലെ ഇന്ത്യാന സ്വദേശിയാണ്. കേരളത്തെപ്പറ്റി അറിഞ്ഞതുമുതൽ ഇവിടെ സന്ദർശിക്കണമെന്ന ആഗ്രഹത്തിലായിരുന്നു. ഇതിനിടെയാണ് ബലിപെരുന്നാൾ ആഘോഷത്തിന് കേരളത്തിലെത്താൻ അവസരം കൈവന്നത്.

രാവിലെ തന്നെ കേരളീയ വസ്ത്രമണിഞ്ഞ് വാണിമേൽ ഇസ്ലാഹിയിൽ പള്ളിയിലെത്തി. ട്രാവൽസ് പള്ളിയിലെത്തിയതോടെ നമസ്കാരത്തിന് വന്നവർക്ക് ഏറെ സന്തോഷമായി. ഇതര മതക്കാരനായ ട്രാവേർസ് കൗതു കത്തോടെയാണ് പള്ളിയിലെ ചടങ്ങുകൾ ശ്രദ്ധിച്ചത്. ഒരുമണിക്കൂറോളം ഇവിടെ ചെലവഴിച്ച ശേഷം നാട്ടുകാരോട് സൗഹൃദം പങ്കിട്ട് ഭക്ഷണത്തിനായി തണ്ടാന്റെവിട വീട്ടിലേക്ക് പോയി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/126093/bakrid-baliperunnal-vanimel-traversemason)