---
title: "#balan | വ്യത്യസ്തനായൊരു ബാലൻ; നാടാകെ ഒന്നിക്കുന്നു ബാലൻ്റെ യാത്രയയപ്പ് ഉത്സവമാക്കാൻ "
english_title: "#balan #Farewell #nadapuram "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/126128/balan-farewell-nadapuram"
published_at: "2023-06-30T14:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649e973bbe4bb_balan.jpg"
keywords: []
---

# #balan | വ്യത്യസ്തനായൊരു ബാലൻ; നാടാകെ ഒന്നിക്കുന്നു ബാലൻ്റെ യാത്രയയപ്പ് ഉത്സവമാക്കാൻ 

> **Lead Summary:** **നാദാപുരം: **വ്യത്യസ്തനായൊരു ബാലൻ ഇന്ന് പടിയിറക്കുന്നു. ഇവിടെ ഒരു നാടാകെ ഒന്നിക്കുന്നു ബാലൻ്റെ യാത്രയയപ്പ് ജനകീയ ഉത്സവമാക്കാൻ.

## Article Content

**നാദാപുരം: **വ്യത്യസ്തനായൊരു ബാലൻ ഇന്ന് പടിയിറക്കുന്നു. ഇവിടെ ഒരു നാടാകെ ഒന്നിക്കുന്നു ബാലൻ്റെ യാത്രയയപ്പ് ജനകീയ ഉത്സവമാക്കാൻ.

തയ്യുള്ളതിൽ ബാലൻ സാധാരണ കർഷകത്തൊഴിലാളി കുടുംബത്തിൽ നിന്ന് സ്വപ്രയത്നം കൊണ്ട് കനറാ ബേങ്കെന്ന ഇൻഡ്യയിലെ മഹത്തായ ധനകാര്യ സ്ഥാപനത്തിലെ ക്ലർക്ക് പദവി വരെയെത്തിയ സൗമ്യനായ വ്യക്തി വർഷങ്ങൾക്ക് മുമ്പ് കേവലം 20 രൂപയ്ക്ക് ദിവസക്കൂലിക്ക് ജോലി തുടങ്ങി ചില ദിവസം ദിവസ വേതനമില്ലാതെ മടങ്ങിപ്പോരേണ്ടി വരുന്ന അവസ്ഥ.

അങ്ങിനെ ത്യാഗോജ്ജ്വലമായി കഠിനാദ്ധ്വാനത്തിലൂടെ ബേങ്കിന്റെ സ്ഥിരം ജീവനക്കാരനാവുകയും കഴിഞ്ഞ 25 വർഷം വിവിധ ബ്രാഞ്ചുകളിൽ നാദാപുരം, കല്ലാച്ചി, പാറക്കടവ് തുടങ്ങി ജോലി ചെയ്ത ബ്രാഞ്ചുകളിലെല്ലാം ബേങ്കിൽ വരുന്ന കസ്റ്റമറോട് തന്റെ സ്വതസിദ്ധമായ ശൈലിയിൽ ചിരിയോടു കൂടി ബേങ്കിടപാടിനെക്കുറിച്ച് ഒരറിവുമില്ലാത്തവർക്ക് സമയമെടുത്തു കൊണ്ട് കാര്യങ്ങൾ പറഞ്ഞു കൊടുക്കുകയും ഫോമുകൾ പോലും പൂരിപ്പിച്ച് കൊടുക്കുകയും എന്നു വേണ്ട ഒരു ഉദ്യോഗസ്ഥനെന്ന അഹംഭാവമില്ലാതെ എല്ലാവരെയും ഒരു പോലെ കാണാൻ കഴിയുന്ന മഹത് വ്യക്തിത്വത്തിനുടമ.

ഇന്ന് ജൂൺ 30 ന് സർവ്വീസിൽ നിന്ന് വിരമിക്കുന്ന ബാലൻ്റെ യാത്രയയപ്പ് അതിഗംഭീരമാക്കാനൊരുങ്ങുകയാണ് ബാലൻ്റെ നാട്ടുകാർ വൈകിട്ട് 5 മണിക്ക് ഔദ്യോഗിക ജീവിതത്തിൽ നിന്ന് പിരിയുന്ന ബാലന് കല്ലാച്ചികനറാ ബേങ്കിലെ യാത്രയയപ്പിന് ശേഷം സുഹൃത് സംഘം വീട്ടിൽ വിപുലമായ യാത്രയപ്പ് പരിപാടിയും നടത്തുന്നുണ്ട്.

ഏറെ പ്രയാസമനുഭവിച്ച സാധാരണ കുടുംബത്തിൽ നിന്നും സ്വപ്രയത്നം കൊണ്ട് ആണ് ബാലൻ കനറാ ബേങ്കിലെ ഓഫീസർ ആയി പിരിയുന്നത്. ഏതൊരു സാധാരണക്കാരനും ബേങ്കില എത് ആവശ്യത്തിനും ബന്ധപ്പെടുകയും കഴിയാവുന്ന സഹായങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്തതിനാലാണ് ബാലൻ ജനകീയ യാത്രയയപ്പ് ഒരുക്കിയത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/126128/balan-farewell-nadapuram)