---
title: "#arrest | ചൊക്ലിയിൽ മാരകായുധങ്ങളുമായി മോഷ്ടാവ് അറസ്റ്റിൽ "
english_title: "#Thief #arrested #deadlyweapons #chokli #nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/126137/thief-arrested-deadlyweapons-chokli-nadapuram"
published_at: "2023-06-30T14:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649e9aabb5e36_arrest1.jpg"
keywords: []
---

# #arrest | ചൊക്ലിയിൽ മാരകായുധങ്ങളുമായി മോഷ്ടാവ് അറസ്റ്റിൽ 

> **Lead Summary:** **ചൊക്ലി: ** നിർമ്മാണ പ്രവൃത്തി നടക്കുന്ന വീട്ടിൽ മോഷണത്തിനിടെ മാരകായുധങ്ങളുമായി മോഷ്ടാവിനെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടി.

## Article Content

**ചൊക്ലി: ** നിർമ്മാണ പ്രവൃത്തി നടക്കുന്ന വീട്ടിൽ മോഷണത്തിനിടെ മാരകായുധങ്ങളുമായി മോഷ്ടാവിനെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടി.

പൊന്ന്യം പുല്ലോടിയിലെ കുളപ്പുറത്ത് ഹൗസിൽ പി.എം. നാസറിനെ(55)യാണ് പോലീസ് പിടികൂടിയത്.കഴിഞ്ഞ ദിവസം രാത്രി പെരിങ്ങത്തൂർ കല്ലറ മടപ്പുര ഭാഗത്ത് താമസിക്കുന്ന പ്രദീപൻ്റെ ഉടമസ്ഥതയിലുള്ള നിർമ്മാണ പ്രവൃത്തി നടക്കുന്ന വീട്ടിലാണ് പ്രതി മോഷണത്തിനെത്തിയത്.

അസമയത്ത് വീട്ടിൽ വെളിച്ചം കണ്ടതിനെ തുടർന്ന് വീട്ടിൽ പരിശോധന നടത്തിയ നാട്ടുകാരാണ് മോഷ്ടാവിനെ കയ്യോടെ പിടികൂടിയത്.തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/126137/thief-arrested-deadlyweapons-chokli-nadapuram)