---
title: "#Healthprecautions | ആരോഗ്യ ജാഗ്രത; 'മാറ്റു'മാർക്കായി ആരോഗ്യ ബോധവത്കരണ ക്ലാസ്സ്‌ "
english_title: "#Health #precautions #Health #awarenessclass #Matte"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/126158/health-precautions-health-awarenessclass-matte"
published_at: "2023-06-30T15:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649eb00ea8480_valayam.jpg"
keywords: []
---

# #Healthprecautions | ആരോഗ്യ ജാഗ്രത; 'മാറ്റു'മാർക്കായി ആരോഗ്യ ബോധവത്കരണ ക്ലാസ്സ്‌ 

> **Lead Summary:** **വളയം:** ആരോഗ്യ ജാഗ്രത പ്രവർത്തനങ്ങളുടെ ഭാഗമായി വളയം ഗ്രാമപഞ്ചായത്തുമായി ചേർന്ന് വളയം ബ്ലോക്ക്‌ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ തൊഴിലുറപ്പ് 'മാറ്റു'മാർക്കായി ആരോഗ്യ ബോധ വത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.

## Article Content

**വളയം:** ആരോഗ്യ ജാഗ്രത പ്രവർത്തനങ്ങളുടെ ഭാഗമായി വളയം ഗ്രാമപഞ്ചായത്തുമായി ചേർന്ന് വളയം ബ്ലോക്ക്‌ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ തൊഴിലുറപ്പ് 'മാറ്റു'മാർക്കായി ആരോഗ്യ ബോധ വത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.

സാംസ്‌കാരിക നിലയത്തിൽ നടന്ന പരിപാടി ഗ്രാമ പഞ്ചായത് പ്രസിഡന്റ്‌ കെ. പി. പ്രദീഷ് ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ എം. കെ. അശോകൻ മാസ്റ്റർ അധ്യക്ഷനായി. വൈസ് പ്രസിഡന്റ്‌ പി. ടി. നിഷ, മെമ്പർ വിജീഷ്, ഹെൽത്ത് സൂപ്പർ വൈസർ സജീവൻ, സെക്രട്ടറി വിനോദ് കൃഷ്ണൻ, അസിസ്റ്റന്റ് സെക്രട്ടറി രാജീവൻ എന്നിവർ സംസാരിച്ചു.

നരിപ്പറ്റ കുടുംബരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ സജിത്ത്. വി. ക്ലാസ്സ്‌ എടുത്തു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഷിജിത്, കൃഷ്ണകുമാർ, എം. എൽ. എസ്. പി. നഴ്സ് അനുപമ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/126158/health-precautions-health-awarenessclass-matte)