---
title: "#kakkamvalli | കനാൽ നനയും; കക്കംവെളളി കനാൽ നവീകരണത്തിന് എംഎൽഎയും ഉദ്യോഗസ്ഥ സംഘവും എത്തി "
english_title: "#canal #MLA #enovation #Kakkamvelli "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/126199/canal-mla-enovation-kakkamvelli"
published_at: "2023-06-30T19:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649edca1c26df_kakkamvalli.jpg"
keywords: []
---

# #kakkamvalli | കനാൽ നനയും; കക്കംവെളളി കനാൽ നവീകരണത്തിന് എംഎൽഎയും ഉദ്യോഗസ്ഥ സംഘവും എത്തി 

> **Lead Summary:** **നാദാപുരം: ** നാടിനെ കുളിരണിയിക്കാനും കാർഷിക മുന്നേറ്റത്തിനും ഒരു ജന സാരഥി നടത്തിയ ഇടപെടൽ ഫലം കണ്ടു. തകർന്ന് ഉപയോഗ ശൂന്യമായ കക്കംവെളളി കനാൽ നവീകരണത്തിന് ഇടപെടാൻ എംഎൽഎയും ഉദ്യോഗസ്ഥ സംഘവും എത്തി. കുറ്റ്യാടി ഇറിഗേഷൻ കനാലിന്റെ ഭാഗമായുള്ള കക്കം വള്ളി കൈകനാലിന്റെ പുറമേരി ഭാഗത്തേക്കുള്ള ഡിസ്ട്രിബ്യൂഷൻ കനാലാണ് കക്കം വെള്ളി ഭാഗത്ത് തകർന്നത്.

## Article Content

**നാദാപുരം: ** നാടിനെ കുളിരണിയിക്കാനും കാർഷിക മുന്നേറ്റത്തിനും ഒരു ജന സാരഥി നടത്തിയ ഇടപെടൽ ഫലം കണ്ടു. തകർന്ന് ഉപയോഗ ശൂന്യമായ കക്കംവെളളി കനാൽ നവീകരണത്തിന് ഇടപെടാൻ എംഎൽഎയും ഉദ്യോഗസ്ഥ സംഘവും എത്തി. കുറ്റ്യാടി ഇറിഗേഷൻ കനാലിന്റെ ഭാഗമായുള്ള കക്കം വള്ളി കൈകനാലിന്റെ പുറമേരി ഭാഗത്തേക്കുള്ള ഡിസ്ട്രിബ്യൂഷൻ കനാലാണ് കക്കം വെള്ളി ഭാഗത്ത് തകർന്നത്.

ഇത് കാരണം ജനങ്ങൾ വേനൽ കാലത്ത് ഏറെ പ്രയാസം അനുഭവിക്കുകയാണ്. കനാൽ നവീകരിക്കുന്നതിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന്റെ മുന്നോടിയായി ഇ.കെ.വിജയൻ എം.എൽ.എ.യുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്ദർശനം നടത്തി.

നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വി.മുഹമ്മദലി, പഞ്ചായത്ത് അംഗം വി.അബ്ദുൾ ജലീൽ , കുറ്റ്യാടി കനാൽ ഇറിഗേഷൻ എക്സിക്യൂട്ടിവ് എഞ്ചിനിയർ ഗിരീഷ് കുമാർ യു.കെ., എ. എക്.സി. അരവിന്ദൻ വി, അസിസ്റ്റന്റ് എഞ്ചിനിയർ സംഗീർത്ഥ് വി, പങ്കെടുത്തു.

നാദാപുരം, പുറമേരി , പഞ്ചായത്തുകളിലൂടെ കടന്ന് പോയി എടച്ചേരി പഞ്ചായത്തിൽ അവസാനിക്കുന്ന കനാലിന് മൂന്ന് കിലോമീറ്റർ ദൈർഘ്യമാണുള്ളത്. വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കി ജലസേചന മന്ത്രി റോഷി അഗസ്റ്റിനെ നേരിൽ കണ്ട് വിഷയത്തിന്റെ ഗൗരവം അറിയിക്കുമെന്ന് എം. എൽ.എ. അറിയിച്ചു.

കക്കംവെള്ളി പതിനഞ്ചാം വാർഡ് മെമ്പർ വി.അബ്ദുൾ ജലീൽ നടത്തിയ നിരന്തര ഇടപെടലാണ് ഫലം ചെയ്തതെന്ന് നാട്ടുകാർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/126199/canal-mla-enovation-kakkamvelli)