---
title: "#vishnumangalam | വിഷ്ണുമംഗലംപുഴയിൽ ഒഴുക്കിൽപ്പെട്ട പതിനൊന്നുകാരനെ കണ്ടെത്തി ; ഗുരുതരാവസ്ഥയിൽ"
english_title: "#vishnumangalam #2 children #flowed #rescue operation #eleven-year-old boy"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/126475/vishnumangalam-2-children-flowed-rescue-operation-eleven-year-old-boy"
published_at: "2023-07-01T16:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a009472b3f7_vishnu.jpg"
keywords: []
---

# #vishnumangalam | വിഷ്ണുമംഗലംപുഴയിൽ ഒഴുക്കിൽപ്പെട്ട പതിനൊന്നുകാരനെ കണ്ടെത്തി ; ഗുരുതരാവസ്ഥയിൽ

> **Lead Summary:** **നാദാപുരം: [ **വിഷ്ണുമംഗലം പുഴയിൽ കുളിക്കാനിറങ്ങി അപകടത്തിൽപ്പെട്ട വിദ്യാർത്ഥി സംഘത്തിലെ പതിനൊന്നുകാരനെ കണ്ടെത്തി . ഗുരുതരാവസ്ഥയിൽ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. ഒരാളെ രക്ഷപ്പെടുത്തിയിരുന്നു.

## Article Content

**നാദാപുരം: [ **വിഷ്ണുമംഗലം പുഴയിൽ കുളിക്കാനിറങ്ങി അപകടത്തിൽപ്പെട്ട വിദ്യാർത്ഥി സംഘത്തിലെ പതിനൊന്നുകാരനെ കണ്ടെത്തി . ഗുരുതരാവസ്ഥയിൽ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. ഒരാളെ രക്ഷപ്പെടുത്തിയിരുന്നു.

വളയം മാമുണ്ടേരി സ്വദേശി തുണ്ടിയിൽ മഹ്മൂദിന്റെ മകൻ സഹൽ ( 11 ) ആണ് അതീവ ഗുരുതരാവസ്ഥയിലുള്ളത്. കുട്ടിയെ കല്ലാച്ചിയിലെ വിംസ് ആശുപത്രിയിൽ ജീവൻ രക്ഷിക്കാനുള്ള ശ്രമം തുടങ്ങി. മാമുണ്ടേരി സ്വദേശി അജ്മലി (22 ) നെയാണ് രക്ഷപ്പെടുത്തിയത്.

നാട്ടുകാരും ഫയർഫോഴ്സും ദുരന്തനിവാരണസേന പ്രവർത്തകരും നടത്തിയ തിരച്ചിലിലാണ് സഹലിന്റെ കണ്ടെത്തിയത്. രക്ഷപ്പെടുത്തിയ അജ്മലിനെ കല്ലാച്ചിയിലെ വിംസ് ആശുപത്രിയിൽ എത്തിച്ച്

പ്രാഥമിക ചികിത്സ നൽകിയ ശേഷം വടകര സഹകരണ ആശുപത്രിയിലേക്ക് മാറ്റുമെന്ന് വിംസ് അധികൃതർ അറിയിച്ചു. അപകട നില തരണം ചെയ്തതായും ആശുപത്രി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/126475/vishnumangalam-2-children-flowed-rescue-operation-eleven-year-old-boy)