---
title: "#Bimal memory | ബിമൽ സ്മരണ ; മതവും രാഷ്ട്രീയവും കൈകോർക്കുന്നത് ആശങ്കാജനകം - ജെ. ശൈലജ"
english_title: "#Bimal memory #cast # religion #worry #j shailaja"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/126706/bimal-memory-cast-religion-worry-j-shailaja"
published_at: "2023-07-02T13:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a132cb81fdf_shailaja_.jpg"
keywords: []
---

# #Bimal memory | ബിമൽ സ്മരണ ; മതവും രാഷ്ട്രീയവും കൈകോർക്കുന്നത് ആശങ്കാജനകം - ജെ. ശൈലജ

> **Lead Summary:** **എടച്ചേരി :**[ ]**[** മതവും രാഷ്ട്രീയവും കൈകോർത്തു മുന്നോട്ടുപോകുന്ന സമൂഹത്തിൽ കുറ്റകരമായ മൗനം പാലിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നത് ആശങ്കയുളവാക്കുന കാര്യമാണെന്ന് പ്രശസ്ത നാടക സംവിധായകയും നെറ്റ്‌വർക്ക് ഫോർ ആർട്ടിസ്റ്റിക് തീയേറ്റർ ആക്ടിവിസ്റ്സ് കേരളയുടെ നേതൃത്വവുമായ ജെ. ശൈലജ പറഞ്ഞു.

## Article Content

**എടച്ചേരി :**[ ]**[** മതവും രാഷ്ട്രീയവും കൈകോർത്തു മുന്നോട്ടുപോകുന്ന സമൂഹത്തിൽ കുറ്റകരമായ മൗനം പാലിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നത് ആശങ്കയുളവാക്കുന കാര്യമാണെന്ന് പ്രശസ്ത നാടക സംവിധായകയും നെറ്റ്‌വർക്ക് ഫോർ ആർട്ടിസ്റ്റിക് തീയേറ്റർ ആക്ടിവിസ്റ്സ് കേരളയുടെ നേതൃത്വവുമായ ജെ. ശൈലജ പറഞ്ഞു.

'മതവിമർശനം, ദൈവനിന്ദ, ആവിഷ്‌ക്കാര സ്വാതന്ത്ര്യം' എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അവർ. ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന നാടകം എന്ന കലാരൂപം എല്ലാ കാലത്തും അധികാര വർഗ്ഗത്തിന്റെ അപ്രീതിക്ക് കാരണമായിട്ടുണ്ട്.

'കക്കുകളി' നാടകം അവതരണം നിർത്തിവെക്കേണ്ടി സാഹചര്യം ഏറ്റവും അവസാനമായി ഉദാഹരണം മാത്രമാണെന്നും ജെ. ശൈലജ പറഞ്ഞു. മതം രൂപപ്പെട്ട കാലംമുതൽ തന്നെ മതത്തിന്റെ പേരിൽ ഏറ്റവും സാധാരണക്കാരായ മതവിശ്വാസികളെ മതാധികാരവർഗം ചൂഷണത്തിന് വിധേയമാക്കി തുടങ്ങിയിരുന്നു.

കക്കുകളി നാടകം ഉയർത്തിയ മതവിമർശനം സ്ത്രീകഥാപാത്രത്തിൽ നിന്നും വന്നു എന്നുള്ളതും വിഷയമായി മാറി എന്ന് സെമിനാറിൽ പങ്കെടുത്തുകൊണ്ട് പ്രശസ്ത എഴുത്തുകാരൻ ഫ്രാൻസിസ് നൊറോണ പറഞ്ഞു. തുടർന്ന് അധ്യാപികയും സാമൂഹിക പ്രവർത്തയുമായ സ്മിത നെരവത്ത് ബിമൽ അനുസ്മരണ പ്രഭാഷണം നടത്തി.

കെ.എസ്സ്. ബിമൽ മുന്നോട്ടുവെച്ച കലാ-സാംസ്‌കാരിക-രാഷ്ട്രീയ നിലപാടുകൾ എല്ലാകാലത്തും ഉയർത്തിപ്പിടിക്കും എന്ന സന്ദേശമായിരുന്നു കഴിഞ്ഞ ദിവസം എടച്ചേരിയിൽ നിറഞ്ഞ സദസിൽ നടന്ന 'ബിമൽ സ്മരണ-2023'. ബിമൽ നമ്മളെ വിട്ടുപിരിഞ്ഞ എട്ടാം വാർഷികദിനത്തിൽ രാവിലെ നടന്ന സുഹൃദ് സംഗമം ബിമലിന്റെ പ്രവർത്തനങ്ങളെ വീണ്ടും ഓർമയിൽ കൊണ്ടുവന്നു.

ബിമൽ അനുസ്മരണവുമായി ബന്ധപ്പെട്ട് നടന്ന രചനാമത്സരങ്ങളിലെ വിജയികൾക്കുള്ള പുരസ്‌കാരങ്ങൾ പ്രശസ്ത ആക്ടിവിസ്റ്റും സിനിമാപ്രവർത്തകയുമായ ലാലി വിതരണം ചെയ്തു. കെ. പി. ചന്ദ്രൻ അദ്ധ്യക്ഷംവഹിച്ച അനുസ്മരണ പരിപാടിയിൽ എം. സിജു സ്വാഗതവും യു.കെ. ലിജേഷ് നന്ദിയും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/126706/bimal-memory-cast-religion-worry-j-shailaja)