---
title: "#medicine | ആശ്വാസ് പദ്ധതി ;നിത്യ രോഗികൾക്ക് മെഡിസിൻ വിതരണം ചെയ്തു"
english_title: "#ashwas scheme # medicine distribution #chronic patients #nadapuram "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/126741/ashwas-scheme-medicine-distribution-chronic-patients-nadapuram"
published_at: "2023-07-02T15:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a14e2b493a7_medicine.jpg"
keywords: []
---

# #medicine | ആശ്വാസ് പദ്ധതി ;നിത്യ രോഗികൾക്ക് മെഡിസിൻ വിതരണം ചെയ്തു

> **Lead Summary:** **നാദാപുരം :** **[ **ഗ്രാമ പഞ്ചായത്ത്‌ ഒമ്പതാം വാർഡ് മെമ്പർ എം സി സുബൈറിന്റെ ആശ്വാസ് പദ്ധതി പ്രകാരം നിർദ്ധരരായ നിത്യ രോഗികൾക്കുള്ള മൂന്നാംഘട്ട മരുന്ന് വിതരണ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി മുഹമ്മദലി നിർവ്വഹിച്ചു.

## Article Content

**നാദാപുരം :** **[ **ഗ്രാമ പഞ്ചായത്ത്‌ ഒമ്പതാം വാർഡ് മെമ്പർ എം സി സുബൈറിന്റെ ആശ്വാസ് പദ്ധതി പ്രകാരം നിർദ്ധരരായ നിത്യ രോഗികൾക്കുള്ള മൂന്നാംഘട്ട മരുന്ന് വിതരണ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി മുഹമ്മദലി നിർവ്വഹിച്ചു.

എം സി സുബൈർ അധ്യക്ഷനായി. അയക്കൂട്ടം കൺവീനർ സലീം കെ ടി കെ മരുന്നുകൾ ഏറ്റുവാങ്ങി. ഗ്രാമ പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി കെ നാസർ, സി ഡി എസ് മെമ്പർ റമീസ കുനിയിൽ, എ ഡി എസ് സെക്രട്ടറി തങ്കം വി വി, എന്നിവർ സംബന്ധിച്ചു.

കഴിഞ്ഞ രണ്ടു വർഷമായി ചേലക്കാട് ഒമ്പതാം വാർഡിൽ മെമ്പരുടെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന ഈ പദ്ധതി തീർത്തും ജനകീയ സഹകരണത്തോടെയുള്ളതാണ്. മെഡിസിൻ വിതരണത്തിന് പുറമെ നിരവധി ജീവ കാരുണ്യ പ്രവർത്തനങ്ങളും, നിർദ്ധരരുടെ അടിയന്തിര ആവശ്യങ്ങളും ഇതുപ്രകാരം നിവൃത്തിച്ചു വരുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/126741/ashwas-scheme-medicine-distribution-chronic-patients-nadapuram)