---
title: "#c p i | ചെങ്കൊടി തണലിൽ ; വാണിമേൽ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് ഒ.സി. ജയൻ സി.പി.ഐയിലേക്ക്"
english_title: "#c p i  #red flag # vanimel  #gram panchayth # president "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/126774/c-p-i--red-flag-vanimel-gram-panchayth-president"
published_at: "2023-07-02T17:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a16b00aaf67_c_p_i_m_.jpg"
keywords: []
---

# #c p i | ചെങ്കൊടി തണലിൽ ; വാണിമേൽ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് ഒ.സി. ജയൻ സി.പി.ഐയിലേക്ക്

> **Lead Summary:** **നാദാപുരം **:**[ **വാണിമേൽ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് ഒ.സി. ജയൻ സി.പി.ഐയിലേക്ക്. വാണിമേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രദവി പട്ടിക വർഗ സംവരണം ആയപ്പോൾ മുസ്ലിം ലീഗ് പ്രതിനിധിയായി യുഡിഎഫ് ടിക്കറ്റിൽ മത്സരിച്ചാണ് ജയൻ അഞ്ച് വർഷം പ്രസിഡന്റായത്.

## Article Content

**നാദാപുരം **:**[ **വാണിമേൽ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് ഒ.സി. ജയൻ സി.പി.ഐയിലേക്ക്. വാണിമേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രദവി പട്ടിക വർഗ സംവരണം ആയപ്പോൾ മുസ്ലിം ലീഗ് പ്രതിനിധിയായി യുഡിഎഫ് ടിക്കറ്റിൽ മത്സരിച്ചാണ് ജയൻ അഞ്ച് വർഷം പ്രസിഡന്റായത്.

വിലങ്ങാട് നടന്ന സി.പി.ഐ വാണിമേൽ ലോക്കൽ മെമ്പർമാരുടെ ക്യാമ്പിന് മുന്നോടിയായാണ് ഒ.സി. ജയൻ സി.പി.ഐ.യിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്.

പാർട്ടി സ്റ്റേറ്റ് കൗൺസിൽ അംഗങ്ങളായ ഇ.കെ.വിജയൻ എം.എൽ.എ.എ.പ്രദീപൻ , പാർട്ടി മണ്ഡലം കമ്മറ്റി അംഗങ്ങളായ രാജു അലക്സ് , ജലീൽ ചാലക്കണ്ടി, എൽ.സി. അംഗങ്ങളായ ടി.കെ. കുമാരൻ , പി.കെ.ശശി തുടങ്ങിയവരുടെ സാനിധ്യത്തിൽ എം.ടി. ബാലൻ പാർട്ടി പതാക കൈമാറി ഒ.സി. ജയനെ പാർട്ടിയിലേക്ക് സ്വീകരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/126774/c-p-i--red-flag-vanimel-gram-panchayth-president)