---
title: "#rottary | നാദാപുരം റോട്ടറിക്ക് പുതു നേതൃത്വം ; സ്ഥാനാരോഹണം ബുധനാഴ്ച്ച"
english_title: "#rottary #naadapuram  #new leadership #Ascension #wednesday "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/126779/rottary-naadapuram-new-leadership-ascension-wednesday"
published_at: "2023-07-02T18:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a179abca017_rotary.jpg"
keywords: []
---

# #rottary | നാദാപുരം റോട്ടറിക്ക് പുതു നേതൃത്വം ; സ്ഥാനാരോഹണം ബുധനാഴ്ച്ച

> **Lead Summary:** **നാദാപുരം : [**നാദാപുരം റോട്ടറി ക്ലബിന്റെ 2023-2024 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണം ജൂലായ് 5 ന് ബുധനാഴ്ച വൈകുന്നേരം 7 മണിക്ക് കല്ലാച്ചി പിവീസ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുമെന്ന് പ്രോഗ്രാം കമ്മിറ്റി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

## Article Content

**നാദാപുരം : [**നാദാപുരം റോട്ടറി ക്ലബിന്റെ 2023-2024 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണം ജൂലായ് 5 ന് ബുധനാഴ്ച വൈകുന്നേരം 7 മണിക്ക് കല്ലാച്ചി പിവീസ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുമെന്ന് പ്രോഗ്രാം കമ്മിറ്റി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

റോട്ടറി ഇന്റർനാഷണലിന്റെ 2024 2025 വർഷത്തെ ഡിസ്ട്രിക്റ്റ് ഗവർണർ ഡോ. സന്തോഷ് ശ്രീധർ മുഖ്യാതിഥിയായിരിക്കും. വിശിഷ്ടാതിഥിയായി നാദാപുരം ഡിവൈഎസ്പി. ലതീഷ്. വി.വി. യും പങ്കെടുക്കും.

നാദാപുരം റോട്ടറി ക്ലബ് പ്രസിഡണ്ടായി പി എം രാജീവനു സെക്രട്ടറിയായി രാജീവൻ കോട്ടേമ്പ്രവും ട്രഷർ മോഹനനൻ വി.കെ. യും തദവസരത്തിൽ സ്ഥാനം ഏറ്റെടുക്കുo. വാർത്താ സമ്മേളനത്തിൽ  പ്രോഗാം കൺവീനർ അനീഷ് കല്ലാച്ചി, രാജീവൻ പി.എം. രാജീവൻ പി. മോഹനൻ വികെ. സുബ്രഹ്മണ്യൻ എ. എന്നിവർ പങ്കെടുത്തു.

നാദാപുരം റോട്ടറി ക്ലബ് 2023 2024 വർഷത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികൾ

1) അശരണരായ രോഗികൾക്ക് വീൽചെയർ വിതരണം

2) സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി സ്വയം തൊഴിൽ കണ്ടെത്തുവാൻ തയ്യൽ മിഷിൻ വിതരണം

3) ക്ലബിന്റെ പരിധിയിൽ വരുന്ന ആശുപത്രികളിൽ മൂലയൂട്ടൽ കേന്ദ്രം സ്ഥാപിക്കും

4) മെഡിൽ ക്യാമ്പുകൾ സംഘടിപ്പിക്കും

5) പോലീസുമായി ചേർന്ന് ബോധവൽക്കരണ ക്ലാസുകളും ബോർഡുകളും സ്ഥാപിക്കും(ROPE )

6) സ്കൂളുകളിൽ വാട്ടർ പ്യൂരിഫയർ സ്ഥാപിക്കും

7) എൽ.പി.സ്കൂളുകളിൽ കുട്ടികൾക്ക് വേണ്ട ക്ലീനിങ് മെറ്റീരിയൽസ് വിതരണം ചെയ്യും

8) കിഡ്നി രോഗികൾക്ക് ഡയാലിസിസ് കിറ്റുകൾ വിതരണം ചെയ്യും.

9) സ്കൂളുകളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കും

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/126779/rottary-naadapuram-new-leadership-ascension-wednesday)