---
title: "#kallachitown | കല്ലാച്ചി ടൗൺ നവീകരണം; റോഡിനിരുവശവുമായി ഒന്നര മീറ്റർ വീതം വീതികൂട്ടാൻ ധാരണയായി"
english_title: "#kallachitown #Renovation #oneandhalf meters"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/126860/kallachitown-renovation-oneandhalf-meters"
published_at: "2023-07-02T22:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a1b2c99f27d_road_1.jpg"
keywords: []
---

# #kallachitown | കല്ലാച്ചി ടൗൺ നവീകരണം; റോഡിനിരുവശവുമായി ഒന്നര മീറ്റർ വീതം വീതികൂട്ടാൻ ധാരണയായി

> **Lead Summary:** **നാദാപുരം:** [****] മൂന്നു കോടി രൂപ ചെലവിട്ട്‌ നവീകരിക്കുന്ന കല്ലാച്ചിടൗണിലെ വീതികൂട്ടലിന് ഓരോഭാഗത്തുനിന്നും ഒന്നര മീറ്ററെന്ന അളവിൽ പുതിയ അലൈൻമന്റ്‌ ഉണ്ടാക്കാൻ ധാരണയായി. ഓരോഭാഗത്തുനിന്നും 3 മീറ്ററെന്നതായിരുന്നു ആദ്യത്തെ അളവ്‌.

## Article Content

**നാദാപുരം:** [****] മൂന്നു കോടി രൂപ ചെലവിട്ട്‌ നവീകരിക്കുന്ന കല്ലാച്ചിടൗണിലെ വീതികൂട്ടലിന് ഓരോഭാഗത്തുനിന്നും ഒന്നര മീറ്ററെന്ന അളവിൽ പുതിയ അലൈൻമന്റ്‌ ഉണ്ടാക്കാൻ ധാരണയായി. ഓരോഭാഗത്തുനിന്നും 3 മീറ്ററെന്നതായിരുന്നു ആദ്യത്തെ അളവ്‌.

ഇതിനെതിരെ വിവിധ തുറകളിൽ നിന്ന് എതിർപ്പുണ്ടായതിനെ തുടർന്നാണ് 2 മീറ്ററിൽ അലൈൻമന്റ്‌ തയ്യാറാക്കിയത്‌. ഇത് സംബന്ധിച്ച്‌ കെട്ടിട ഉടമകളുമായും വ്യാപാരികളുമായും ഉദ്യോഗസ്ഥരുമായും ചർച്ച നടത്തിയിരുന്നു. 2 മീറ്റർ ഓരോ ഭാഗത്തുനിന്നും വീതികൂട്ടുന്ന അലൈൻമന്റ്‌ കെട്ടിട ഉടമകളുടെ യോഗത്തിൽ അവതരിപ്പിച്ചപ്പോൾ വീതി രണ്ടുമീറ്ററെന്നത്‌ സംബന്ധിച്ച്‌ ഉഭയകക്ഷി ചർച്ച വേണമെന്ന് കെട്ടിട ഉടമകളാവശ്യപ്പെട്ടിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ ഗ്രാമ പഞ്ചായത്ത്‌ ഹാളിൽ ചേർന്ന യോഗത്തിലാണ് ഓരോഭാഗത്തുനിന്നും ഒന്നര മീറ്ററെന്ന നിലക്ക്‌ ചുരുക്കിയത്‌. നിലവിലുണ്ടാക്കിയ അലൈൻമന്റ്‌ പ്രകാരം ഓരോ ഭാഗത്തുനിന്നും വീതികൂട്ടുമ്പോൾ മാറ്റിപ്പണിയേണ്ട കെട്ടിടങ്ങളുടെ നിർമ്മാണം പരാതികൾക്കിട നൽകാതെ നടക്കുന്നതിന്‌ പഞ്ചായത്ത്‌ ബിൽഡിംഗ്‌ റൂൾ പ്രകാരമുള്ള കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്‌.

യോഗത്തിൽ ഈ കെ വിജയൻ എം എൽ എ അധ്യക്ഷം വഹിച്ചു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി മുഹമ്മദലി, വിവിധ രാഷ്ട്രീയ പാർട്ടീ നേതാക്കളായ സൂപ്പി നരിക്കാട്ടേരി, സി വി കിഞ്ഞികൃഷ്ണൻ, കെ പി കുമാരൻ മാസ്റ്റർ, രജീന്ദ്രൻ കപ്പള്ളി,കരിമ്പിൽ ദിവാകരൻ കെ ടി കെ ചന്ദ്രൻ, അഡ്വ കെ എം രഘുനാഥ്‌, വലിയാണ്ടി ഹമീദ്‌ ,

സി എച്ച് ദിനേശൻ,സി വി നിഷ മനോജ്,ബിൽഡിംഗ്‌ ഓണേഴ്സ്‌ അസോസിയേഷൻ പ്രതിനിധികളായ പി വി അബ്ദുല്ല ഹാജി, ഹാരിസ്‌ കല്ലന്റവിട, എ ദിനേശൻ പൊതുമരാമത്ത് റോഡ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ നിധിൻ ലക്ഷ്മണൻ, അസി. എഞ്ചിനിയർ നളിൻ കുമാർ , ഓവർസ്സിയർ ശരണ്യ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/126860/kallachitown-renovation-oneandhalf-meters)