---
title: "#life | തണൽ ഒരുങ്ങി; തൂണേരിയിൽ ലൈഫ് വീടുകളുടെ താക്കോൽദാനം"
english_title: "#shelter #lifehouses #key handover #thooneri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/127103/shelter-lifehouses-key-handover-thooneri"
published_at: "2023-07-03T17:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a2bcd2e6254_life_.jpg"
keywords: []
---

# #life | തണൽ ഒരുങ്ങി; തൂണേരിയിൽ ലൈഫ് വീടുകളുടെ താക്കോൽദാനം

> **Lead Summary:** **തൂണേരി **: **[** ഗ്രാമപഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി ഒന്നാംഘട്ടത്തിൽ പൂർത്തീകരിച്ച വീടുകളുടെ താക്കോൽദാനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഷാഹിന നിർവഹിച്ചു. വൈസ് പ്രസിഡണ്ട് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ. അധ്യക്ഷനായി .

## Article Content

**തൂണേരി **: **[** ഗ്രാമപഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി ഒന്നാംഘട്ടത്തിൽ പൂർത്തീകരിച്ച വീടുകളുടെ താക്കോൽദാനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഷാഹിന നിർവഹിച്ചു. വൈസ് പ്രസിഡണ്ട് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ. അധ്യക്ഷനായി .

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റഷീദ് കാഞ്ഞിരക്കണ്ടിയിൽ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റെജൂല നെടുമ്പ്രത്ത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുധ സത്യൻ മെമ്പർമാരായ , ഫൗസിയ സലീം എൻസി , ഇ കെ രാജൻ, രാജില കിഴക്കുംകരമൽ, വിജയന്‍ സി എച്ച് , ലിഷ കുഞ്ഞിപുരയിൽ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷാജി എസ് ആർ,

വിഇഒ നിദാൽ പി പി എന്നിവർ സംസാരിച്ചു. ലൈഫ് ഭവനപദ്ധതിയിൽ ഉൾപ്പെടുത്തിനടപടിക്രമങ്ങൾ പൂർത്തീകരിച്ച് എഗ്രിമെൻറ് വെച്ച 110 ഗുണഭോക്താക്കളിൽ നിർമ്മാണം പൂർത്തീകരിച്ച 7 പേർക്ക് 4 നാല് ലക്ഷം രൂപ വീതം 28 ലക്ഷം രൂപയും,

51 പേർക്ക് മൂന്ന് ഘട്ടങ്ങളിലായി 14832192 രൂപയും, രണ്ട് ഘട്ടങ്ങളിലായി 25 പേർക്ക് 2998507 രൂപയും, ഒന്നാം ഘട്ടമായി 27 പേർക്ക് 1200000 രൂപയും ഉൾപ്പെടെ ആകെ 21830669 രൂപയാണ് പദ്ധതിയിലൂടെ ഇതുവരെ ചിലവഴിച്ചത് .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/127103/shelter-lifehouses-key-handover-thooneri)