---
title: "#Nhatuvela market എടച്ചേരിയിൽ ഞാറ്റുവേല ചന്ത ഉദ്ഘാടനം ചെയ്തു"
english_title: "#Nhatuvela market  #edacheri #inaguration"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/127134/nhatuvela-market-edacheri-inaguration"
published_at: "2023-07-03T19:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a2d812a88e7_edacheri_1.jpg"
keywords: []
---

# #Nhatuvela market എടച്ചേരിയിൽ ഞാറ്റുവേല ചന്ത ഉദ്ഘാടനം ചെയ്തു

> **Lead Summary:** **എടച്ചേരി : [ **കാർഷിക വികസന കർഷക ക്ഷേമ വകുപ്പും എടച്ചേരി ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി നടപ്പിലാക്കുന്ന ഞാറ്റുവേല ചന്ത ഉദ്ഘാടനം ചെയ്തു. ചന്തയിൽ തെങ്ങിൻ തൈകൾ, കുരുമുളക് തൈകൾ ,പച്ചക്കറി വിത്തുകൾ എന്നിവയുടെ വിതരണ ഉദ്ഘാടനം എടച്ചേരി കൃഷി ഭവനിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ എൻ.പത്മിനി നിർവഹിച്ചു.

## Article Content

**എടച്ചേരി : [ **കാർഷിക വികസന കർഷക ക്ഷേമ വകുപ്പും എടച്ചേരി ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി നടപ്പിലാക്കുന്ന ഞാറ്റുവേല ചന്ത ഉദ്ഘാടനം ചെയ്തു. ചന്തയിൽ തെങ്ങിൻ തൈകൾ, കുരുമുളക് തൈകൾ ,പച്ചക്കറി വിത്തുകൾ എന്നിവയുടെ വിതരണ ഉദ്ഘാടനം എടച്ചേരി കൃഷി ഭവനിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ എൻ.പത്മിനി നിർവഹിച്ചു.

വൈസ് പ്രസിഡന്റ് എം.രാജൻ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ സജീറ സി ചത്തോത് സ്വാഗതം പറഞ്ഞു . എടച്ചേരി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എൻ നിഷ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്‌സൺ ശ്രീജ പാലപ്പറമ്പത്ത്‌, ബ്ലോക്ക്‌ മെമ്പർ എ ഡാനിയ എന്നിവർ ആശംസകളർപ്പിച്ചു. അഗ്രി. അസിസ്റ്റന്റ് കെ.ധന്യശ്രീ ചടങ്ങിൽ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/127134/nhatuvela-market-edacheri-inaguration)