---
title: "#Waste water | മലിന ജലം കലരുന്നില്ല ; സ്കൂളിലെ കിണറിൽ മലിന ജലം കലരുന്നില്ലെന്ന് പൊതുമരാമത്ത് അധികൃതർ"
english_title: "#wastewater #school #wall #publicworkauthority #nadapuram "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/127314/wastewater-school-wall-publicworkauthority-nadapuram"
published_at: "2023-07-04T12:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a3c57eabe66_kinar.jpg"
keywords: []
---

# #Waste water | മലിന ജലം കലരുന്നില്ല ; സ്കൂളിലെ കിണറിൽ മലിന ജലം കലരുന്നില്ലെന്ന് പൊതുമരാമത്ത് അധികൃതർ

> **Lead Summary:** **നാദാപുരം :**[ ** **]നാദാപുരം ജി യു പി സ്കൂളിലെ കിണറിൽ മലിന ജലം കലരുന്നില്ലെന്ന് പൊതുമരാമത്ത് അധികൃതർ നടത്തിയ പരിശോധനയിൽ തെളിഞ്ഞു . നേരത്തെ നടത്തിയ പരിശോധനയിൽ ഓവുചാലിൽ നിന്ന് മലിനജലം കിണറിലേക്ക് ഇറങ്ങുന്നതായി സംശയിച്ചിരുന്നു. അതെ തുടർന്ന് കിണറിലെ ജലം ഉപയോഗിക്കാതായി. പിന്നീട് പഞ്ചായത്ത് ആവശ്യപ്പെട്ടതിനെ തുടർന്നാണ് പൊതുമരാമത്ത് പരിശോധന നടത്തിയത്.

## Article Content

**നാദാപുരം :**[ ** **]നാദാപുരം ജി യു പി സ്കൂളിലെ കിണറിൽ മലിന ജലം കലരുന്നില്ലെന്ന് പൊതുമരാമത്ത് അധികൃതർ നടത്തിയ പരിശോധനയിൽ തെളിഞ്ഞു . നേരത്തെ നടത്തിയ പരിശോധനയിൽ ഓവുചാലിൽ നിന്ന് മലിനജലം കിണറിലേക്ക് ഇറങ്ങുന്നതായി സംശയിച്ചിരുന്നു. അതെ തുടർന്ന് കിണറിലെ ജലം ഉപയോഗിക്കാതായി. പിന്നീട് പഞ്ചായത്ത് ആവശ്യപ്പെട്ടതിനെ തുടർന്നാണ് പൊതുമരാമത്ത് പരിശോധന നടത്തിയത്.

നടപ്പാതക്ക് സമീപത്തെ മതിലിനരികിൽ നിന്ന് മഴവെള്ളം കിണറിലേക്ക് കിനിഞ്ഞിറങ്ങുന്നതായി കണ്ടെത്തി. പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി, കണേക്കൽ അബ്ബാസ്, അസി എക്സിക്യൂട്ടീവ് എൻജിനീയർ നിധിൻ നിധിൻ ലക്ഷ്മൺ, ടി സുരേന്ദ്രൻ, ഇ പി ശരണ്യ എന്നിവർ പരിശോധന സംഘത്തിലുണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/127314/wastewater-school-wall-publicworkauthority-nadapuram)