---
title: "#road | തൊഴിലുറപ്പ് പദ്ധതി : ഇയ്യംകോട് റോഡ് ഉദ്ഘാടനം ചെയ്തു"
english_title: "#road"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/127451/road"
published_at: "2023-07-04T19:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a42561d9de7_road_nada.jpg"
keywords: []
---

# #road | തൊഴിലുറപ്പ് പദ്ധതി : ഇയ്യംകോട് റോഡ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **നാദാപുരം:[ **മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം നടത്തിയ നാദാപുരം ഗ്രാമ പഞ്ചായത്ത് ഇയ്യംകോട് രണ്ടാം വാർഡിലെ പരവൻ കുന്നന്റവിട താഴെ റോഡ് തുറന്നു.

## Article Content

**നാദാപുരം:[ **മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം നടത്തിയ നാദാപുരം ഗ്രാമ പഞ്ചായത്ത് ഇയ്യംകോട് രണ്ടാം വാർഡിലെ പരവൻ കുന്നന്റവിട താഴെ റോഡ് തുറന്നു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്യുന്നു . വാർഡ് മെമ്പറും ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ സി കെ നാസർ അധ്യക്ഷത വഹിച്ചു . വൈസ് പ്രസിഡന്റ് അഖില മര്യാട്ട്, ഗ്രാമ പഞ്ചായത്ത് മെമ്പർ പി വാസു ,വാർഡ് വികസന സമിതി കൺവീനർ ഷഹീർ മുറിച്ചാണ്ടി ,

മഠത്തിൽ അബ്ദുല്ല ഹാജി ,അബു ഹാജി കാപ്പാറോട്ട് , കൊറോത്ത് അബ്ദുല്ല ,മുഹമ്മദ് തോടന്റവിട ,അമ്മദ് ഹാജി ചത്തോത്ത് , കിഴക്കയിൽ അബ്ദുല്ല , എൻ പി അബ്ദുല്ല , പരവൻ കുന്നന്റവിട മുഹമ്മദ് , സലാം മൗലവി എന്നിവർ സംസാരിച്ചു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/127451/road)