---
title: "#wallcollapsed | കല്ലാച്ചിയിൽ വെള്ളപൊക്ക ഭീഷണി; മതിലിടിഞ്ഞു വീണ് ഒഴുക്ക് തടസപ്പെട്ടു"
english_title: "#wallcollapsed #flood alert #kallachi "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/127457/wallcollapsed-flood-alert-kallachi"
published_at: "2023-07-04T19:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a4292baaca6_kallachi_1.jpg"
keywords: []
---

# #wallcollapsed | കല്ലാച്ചിയിൽ വെള്ളപൊക്ക ഭീഷണി; മതിലിടിഞ്ഞു വീണ് ഒഴുക്ക് തടസപ്പെട്ടു

> **Lead Summary:** **നാദാപുരം** : **[** ഓവ് ചാലിലേക്ക് മതിലിടിഞ്ഞു വീണ് ഒഴുക്ക് തടസപ്പെട്ടു. കല്ലാച്ചിയിൽ വെള്ളപൊക്ക ഭീഷണി. കല്ലാച്ചി കുമ്മങ്കോട് റോഡിൽ സർവീസ് സ്റ്റേഷന് സമീപം കരിങ്കൽ മതിൽ ഇടിഞ്ഞത്. റോഡിലൂടെയാണ് വെളളം ഒഴുകുന്നത്.

## Article Content

**നാദാപുരം** : **[** ഓവ് ചാലിലേക്ക് മതിലിടിഞ്ഞു വീണ് ഒഴുക്ക് തടസപ്പെട്ടു. കല്ലാച്ചിയിൽ വെള്ളപൊക്ക ഭീഷണി. കല്ലാച്ചി കുമ്മങ്കോട് റോഡിൽ സർവീസ് സ്റ്റേഷന് സമീപം കരിങ്കൽ മതിൽ ഇടിഞ്ഞത്. റോഡിലൂടെയാണ് വെളളം ഒഴുകുന്നത്.

പ്രദേശത്തെ വീടുകളും വെള്ളപൊക്ക ഭീഷണിയിലാണ്. രാത്രിയിൽ മഴ തുടർന്നാൽ വെള്ളം വീടുകളിൽ കയറുമെന്നത് ഉറപ്പാണ്. ഒഴുക്ക് തടസപ്പെട്ട കല്ലുകൾ നീക്കം ചെയ്യാൻ ജനകീയ ദുരന്ത നിവാരണ സേന പ്രവർത്തകർ രംഗത്തിറങ്ങിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/127457/wallcollapsed-flood-alert-kallachi)