---
title: "#Keragramam | കേരഗ്രാമം ; നാദാപുരത്ത് ഞാറ്റുവേല ചന്ത തുടങ്ങി"
english_title: "#keragramam #njattuvela #market #started"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/127649/keragramam-njattuvela-market-started"
published_at: "2023-07-05T13:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a5253b641b8_njattuvela_.jpg"
keywords: []
---

# #Keragramam | കേരഗ്രാമം ; നാദാപുരത്ത് ഞാറ്റുവേല ചന്ത തുടങ്ങി

> **Lead Summary:** **നാദാപുരം**: [**** ] സംസ്ഥാന കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ നാദാപുരം ഗ്രാമ പഞ്ചായത്തിൽ ഞാറ്റുവേല ചന്ത തുടങ്ങി . ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ചന്ത ഉദ്ഘാടനം ചെയ്‌തു . വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ നാസർ അധ്യക്ഷത വഹിച്ചു .

## Article Content

**നാദാപുരം**: [**** ] സംസ്ഥാന കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ നാദാപുരം ഗ്രാമ പഞ്ചായത്തിൽ ഞാറ്റുവേല ചന്ത തുടങ്ങി . ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ചന്ത ഉദ്ഘാടനം ചെയ്‌തു . വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ നാസർ അധ്യക്ഷത വഹിച്ചു .

തെങ്ങിൻ തൈകൾ , എച്ച് ഡി പി സി ചട്ടി ,പ്രോട്ടിങ് മിശ്രിതം ചേർത്ത മൺചട്ടി , സമ്പുഷ്‌ടീകരിച്ച ചാണകപൊടി തുടങ്ങിയ സാധനങ്ങൾ ചന്തയിൽ കുറഞ്ഞ വിലക്ക് വിൽപ്പന ചെയ്യുകയാണ് . പരിപാടിയിൽ കൃഷി ഓഫീസർ സജീറ ചാത്തോത്ത് സ്വാഗതം പറഞ്ഞു .

ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അബ്ബാസ് കണേക്കൽ , സി ടി കെ സമീറ , റോഷ്‌ന പിലാക്കാട്ട് , കേരഗ്രാമം പദ്ധതി കൺവീനർ കെ പി കുമാരൻ മാസ്റ്റർ, പി വിജയകുമാർ ശ്രീധരൻ നായർ എന്നിവർ സംസാരിച്ചു . 

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/127649/keragramam-njattuvela-market-started)