---
title: "#felicitated | കുറുവന്തേരിയിൽ എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു"
english_title: "#felicitated #toppers #sslc #plustwo #kuruvantheri "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/127710/felicitated-toppers-sslc-plustwo-kuruvantheri"
published_at: "2023-07-05T16:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a5524c72d62_felicitation.jpg"
keywords: []
---

# #felicitated | കുറുവന്തേരിയിൽ എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു

> **Lead Summary:** **നാദാപുരം :** **[** ചെക്യാട് കുറുവന്തേരി ഗ്രാമിക കലാസാംസ്കാരിക വേദി എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു. പരിപാടി വാർഡ് മെമ്പർ പായേന്റവിട മൂസ ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം :** **[** ചെക്യാട് കുറുവന്തേരി ഗ്രാമിക കലാസാംസ്കാരിക വേദി എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു. പരിപാടി വാർഡ് മെമ്പർ പായേന്റവിട മൂസ ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ ഷൈനി കെ ടി കെ ഉപഹാര സമർപ്പണം നടത്തി. പഠിക്കാൻ,പഠിക്കാം എന്ന വിഷയത്തിൽ മാഹി ട്രെയിനിങ് കോളേജ് പ്രൊഫസർ സുരേന്ദ്രൻ എ പി ക്ലാസ്സ് എടുത്തു.

ചടങ്ങിൽ പ്രസിഡന്റ് സജീവൻ വി അധ്യക്ഷത വഹിച്ചു. സെക്രട്ടറി രിഗിൽ കെ പി സ്വാഗതം പറഞ്ഞു. ട്രഷറർ മഹേഷ് പി പി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/127710/felicitated-toppers-sslc-plustwo-kuruvantheri)