---
title: "#nadapuram | നേരിന് പൊൻതൂവൽ ; നേര് കാട്ടിയ വനിതകൾക്ക് നാടിന്റെ ആദരവ്"
english_title: "#respect #womens #village #nadapuram "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/127743/respect-womens-village-nadapuram"
published_at: "2023-07-05T19:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a5766cb1a58_women_3.jpg"
keywords: []
---

# #nadapuram | നേരിന് പൊൻതൂവൽ ; നേര് കാട്ടിയ വനിതകൾക്ക് നാടിന്റെ ആദരവ്

> **Lead Summary:** **നാദാപുരം: **ഇവരുടെ നേരിന് സ്വർണത്തേക്കൾ തിളക്കം . നേര് കാട്ടിയ വനിതകൾക്ക് നാടിന്റെ പൊൻതൂവൽ .

## Article Content

**നാദാപുരം: **ഇവരുടെ നേരിന് സ്വർണത്തേക്കൾ തിളക്കം . നേര് കാട്ടിയ വനിതകൾക്ക് നാടിന്റെ പൊൻതൂവൽ .

കളഞ്ഞു കിട്ടിയ സ്വർണാഭരണം ഉടമസ്ഥനെ തിരികെ നൽകി മാതൃകാപരമായ പ്രവർത്തിയിലൂടെ ജനങ്ങളുടെ പ്രശംസ പിടിച്ചു പറ്റിയ ചാലപ്പുറത്തെ ശാന്ത മലോൽ, രാധ നടുവിലക്കണ്ടി, ശാന്ത നടുവിലക്കണ്ടി എന്നീ വനിതകളെ ആദരിച്ചു.

തൂണേരി ഗ്രാമപഞ്ചായത്ത് ആറാം വാർഡ് വികസന സമിതിയുടെ ആഭിമുഖ്യത്തിലായിരുന്നു ആദരവ്. വാർഡ് മെമ്പറും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനുമായ സുധ സത്യൻ ഉപഹാരം നൽകി.

വാർഡ് വികസന സമിതി കൺവീനർ അറഫാത്ത് സുരേന്ദ്രൻ കേളോത്ത് കുഞ്ഞിരാമൻ മാസ്റ്റർ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/127743/respect-womens-village-nadapuram)