---
title: "#nadapuram | മരണം ! ജാഗ്രത വേണം; മയ്യഴിപുഴ കരകവിഞ്ഞൊഴുകുന്നു"
english_title: "#death #alert #mayyazhiriver #overflowing "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/127749/death-alert-mayyazhiriver-overflowing"
published_at: "2023-07-05T19:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a5793c604b6_mayyazhi_1.jpg"
keywords: []
---

# #nadapuram | മരണം ! ജാഗ്രത വേണം; മയ്യഴിപുഴ കരകവിഞ്ഞൊഴുകുന്നു

> **Lead Summary:** **നാദാപുരം: [**നാടിന് കണ്ണീരായി എല്ലാ കാലവർഷത്തിലും മരണങ്ങൾ ആവർത്തിക്കുന്നു. മഴ ശക്തമായതോടെ മയ്യഴിപ്പുഴ കരകവിഞ്ഞൊഴുകുകയാണ്. കനത്ത ജാഗ്രത തുടരേണ്ട സമയം.

## Article Content

**നാദാപുരം: [**നാടിന് കണ്ണീരായി എല്ലാ കാലവർഷത്തിലും മരണങ്ങൾ ആവർത്തിക്കുന്നു. മഴ ശക്തമായതോടെ മയ്യഴിപ്പുഴ കരകവിഞ്ഞൊഴുകുകയാണ്. കനത്ത ജാഗ്രത തുടരേണ്ട സമയം.

മയ്യഴി പുഴയിൽ ഈ വർഷം ഒരു വിദ്യാർത്ഥിയുടെ ജീവൻ പൊലിഞ്ഞ് കഴിഞ്ഞു. കഴിഞ്ഞ വർഷം രണ്ടു വിദ്യാർത്ഥികൾക്കാണ് പുഴയിൽ ജീവൻ നഷ്ടമായത്.

താഴ്ന്ന പ്രദേശങ്ങളിലേക്ക് വെള്ളം കയറിക്കൊണ്ടിരിക്കുന്ന അവസ്ഥയുമുണ്ട്. വാണിമേൽ മുതൽ ജാതിയേരി, ഇയ്യംങ്കോട്, പുളിയാവ്, വേവം ഉമ്മത്തൂർ പ്രദേശങ്ങളിലെ താഴ്ന്ന ഭാഗങ്ങളിലെ പ്രദേശത്തെ വീടുകളിലും സ്ഥാപനങ്ങളിലും മുൻ വർഷങ്ങളിൽ വെള്ളം കയറിയിരുന്നു.

അതിനെ തുടർന്ന് പുഴയുടെ ഒഴുക്കു തടസ്സപ്പെടുത്തിയ മരങ്ങളും ചളികളും ജെ.സി.ബി ഉപയോഗിച്ച് നീക്കം ചെയ്തത് ആശ്വാസമാണ്. എങ്കിലും നല്ല ജാഗ്രത തുടരേണ്ട സമയമാണിത്

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/127749/death-alert-mayyazhiriver-overflowing)