---
title: "#nadapuram | ബഷീർ കഥാപാത്രങ്ങൾ ഇവിടെ പുനർജനിച്ചത് കൗതുകമായി"
english_title: "#basheer #charecters #reborn #nadapuram "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/127756/basheer-charecters-reborn-nadapuram"
published_at: "2023-07-05T19:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a57cf4bc477_basheer_.jpg"
keywords: []
---

# #nadapuram | ബഷീർ കഥാപാത്രങ്ങൾ ഇവിടെ പുനർജനിച്ചത് കൗതുകമായി

> **Lead Summary:** **നാദാപുരം :**[ ]**[**[ ]വൈക്കം മുഹമമദ് ബഷീറിന്റെ വിവിധ കൃതികളിലെ കഥാപാത്രങ്ങളെ പുനർ ജനിപ്പിച്ച് ടി ഐ എം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാരംഗം വിദ്യാർഥികൾ നടത്തിയ ആവിഷ്കാരം കൗതുകമായി.

## Article Content

**നാദാപുരം :**[ ]**[**[ ]വൈക്കം മുഹമമദ് ബഷീറിന്റെ വിവിധ കൃതികളിലെ കഥാപാത്രങ്ങളെ പുനർ ജനിപ്പിച്ച് ടി ഐ എം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാരംഗം വിദ്യാർഥികൾ നടത്തിയ ആവിഷ്കാരം കൗതുകമായി.

ആനവാരിരാമൻ നായർ , വിശ്വവിഖ്യാതമായ മൂക് എന്ന കൃതിയിലെ മൂക്കൻ മുച്ചീട്ടു കളിക്കാരന്റെ മകളിലെ സൈനബ, മണ്ടൻ മുത്തപ്പാ പാത്തുമ്മയുടെ ആടിലെ പാത്തുമ്മ ന്റുപ്പാക്കൊരാണണ്ടാർന്നു എന്ന നോവലിലെ കുഞ്ഞു പാത്തുമ്മ, കുഞ്ഞു താച്ചുമ്മ,

പൂവൻ പഴത്തിലെ ജമീല മതിലുകളിലെ നാരായണി പ്രേമലേഖനത്തിലെ സാറാമ്മ ബാല്യകാല സഖിയിലെ സുഹറ, മജീദ്, ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്നു എന്ന കൃതിയിലെ നിസാർ അഹമദ് എന്നിവരാണ് ജീവൻ വെച്ച കഥാപാത്രങ്ങളായി അരങ്ങിലെത്തിയത്.

കൂട്ടത്തിൽ പാത്തുമ്മയുടെ ആടും ആയതോടെ കൊഴുപ്പേകി. പരിപാടി പ്രധാനാധ്യാപകൻ ഇ സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. വി എം ഷഹർബാൻ,കെ. മുനീർ .എസ് എം അസ്മ, മണ്ടോടി ബഷീർ, എം. സീനത്ത് നേതൃത്വ o നൽകി

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/127756/basheer-charecters-reborn-nadapuram)