---
title: "#purameri | ഓർമ്മയിലെ സുൽത്താൻ; ബഷീർ കഥാപാത്രാവിഷ്ക്കാര വിരുന്നൊരുക്കി പുറമേരി എസ്. വി. എൽ. പി സ്കൂൾ"
english_title: "#basheer #charecter #presentation #purameri #svlpschool "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/127771/basheer-charecter-presentation-purameri-svlpschool"
published_at: "2023-07-05T20:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a5839b848e9_basheer_pic_2.jpg"
keywords: []
---

# #purameri | ഓർമ്മയിലെ സുൽത്താൻ; ബഷീർ കഥാപാത്രാവിഷ്ക്കാര വിരുന്നൊരുക്കി പുറമേരി എസ്. വി. എൽ. പി സ്കൂൾ

> **Lead Summary:** **പുറമേരി : [ **കഥകളുടെ സുൽത്താന്റെ ചരമദിനത്തിൽ കഥാപാത്രാവിഷ്ക്കാരവിരുന്നൊരുക്കി പുറമേരി എസ്. വി. എൽ. പി സ്കൂൾ. വിദ്യാരംഗം കലാ ക്ലബ്. ബഷീർ അനുസ്മരണ ചടങ്ങ് പി.ടി.എ. പ്രസിഡന്റ്‌ മുഹമ്മദ്‌ പുറമേരി ഉദ്ഘാടനം ചെയ്തു.

## Article Content

**പുറമേരി : [ **കഥകളുടെ സുൽത്താന്റെ ചരമദിനത്തിൽ കഥാപാത്രാവിഷ്ക്കാരവിരുന്നൊരുക്കി പുറമേരി എസ്. വി. എൽ. പി സ്കൂൾ. വിദ്യാരംഗം കലാ ക്ലബ്. ബഷീർ അനുസ്മരണ ചടങ്ങ് പി.ടി.എ. പ്രസിഡന്റ്‌ മുഹമ്മദ്‌ പുറമേരി ഉദ്ഘാടനം ചെയ്തു.

പ്രധാന അധ്യാപിക എൻ.പി.റാഷിദ അധ്യക്ഷത വഹിച്ചു. ബേപ്പൂർ സുൽത്താനും, എട്ടുകാലി മമ്മൂഞ്ഞും, പാത്തുമ്മയും, മണ്ടൻ മുത്തപ്പയും, ഒറ്റക്കണ്ണൻ പോക്കറും, പൊൻകുരിശ് തോമയും, രാമൻ നായറും,സുഹറയും, മജീദും

> തുടങ്ങിയ ബഷീർ കഥാപാത്രങ്ങൾ കുട്ടികൾക്ക് വേറിട്ട കാഴ്ചയായി . ഒപ്പം പരിപാടിയിൽ "മായാത്ത ഓർമ്മകൾ" ഡോക്യുമെന്ററി പ്രദർശനവും നടന്നു. പി.അബ്ദുല്ലത്തീഫ്, എൻ. കെ.റംഷീന, അനുശ്രീ അശോക്, സുഫൈന ബഷീർ, നിധിഷ, സഫീറ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/127771/basheer-charecter-presentation-purameri-svlpschool)