---
title: "#leader | ലീഡർ സ്മരണ ; കെ. കരുണാകരന്റെ ജന്മദിനം ആഘോഷിച്ച് സേവാദൾ"
english_title: "#leader #memorry #k karunakaran #birthday #celibrated #sevadhal # nadapuram "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/127795/leader-memorry-k-karunakaran-birthday-celibrated-sevadhal-nadapuram"
published_at: "2023-07-05T22:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a59f6974643_sevadhal_1.jpg"
keywords: []
---

# #leader | ലീഡർ സ്മരണ ; കെ. കരുണാകരന്റെ ജന്മദിനം ആഘോഷിച്ച് സേവാദൾ

> **Lead Summary:** **നാദാപുരം: [ **മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന കെ. കരുണാകരന്റെ ജന്മദിനം ആഘോഷിച്ച് സേവാദൾ . നൂറ്റിയഞ്ചാം ജന്മദിനാഘോഷം സേവാദൾ നാദാപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായി ആഘോഷിച്ചു.

## Article Content

**നാദാപുരം: [ **മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന കെ. കരുണാകരന്റെ ജന്മദിനം ആഘോഷിച്ച് സേവാദൾ . നൂറ്റിയഞ്ചാം ജന്മദിനാഘോഷം സേവാദൾ നാദാപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായി ആഘോഷിച്ചു.

കല്ലാച്ചിയിൽ സംഘടിപ്പിച്ച പരിപാടി കെപിസിസി മെമ്പർ സി. വി കുഞ്ഞികൃഷ്ണൻ മാസ്റ്റർ ഉദ്ഘടനം ചെയ്തു. ചടങ്ങിൽ പുതുതായി നിയമിക്കപ്പെട്ട നാദാപുരം, കാവിലുംപാറ ബ്ലോക്ക്‌ കോൺഗ്രസ്സ് പ്രസിഡന്റുമാരെ ആദരിച്ചു.

സേവാദൾ നിയോജകമണ്ഡലം ചെയർമാൻ സുനിൽ കാവുംന്തറ അധ്യക്ഷത വഹിച്ചു. മുൻ ബ്ലോക്ക്‌ പ്രസിഡന്റ്‌ അഡ്വ. എ സജീവൻ, സുരേഷ് വി. വി,ഷിജിൻലാൽ, അഡ്വ. കെ. എം രഘുനാഥ്‌, കെ.ടി.കെ അശോകൻ,ബലമാണി ടീച്ചർ,കെ. കൃഷ്ണൻ, അർജുൻ കായക്കോടി, ഫസൽ മാട്ടാൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/127795/leader-memorry-k-karunakaran-birthday-celibrated-sevadhal-nadapuram)