---
title: "#iringannur |  വിസ്മയം തീർത്ത് ഇരിങ്ങണ്ണൂർ എൽ പിയിലെ കുരുന്നുകളുടെ ബഷീർ കഥാപാത്രങ്ങൾ"
english_title: "#basheer #charectors #vismayam #iringannur #lpschool "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/127894/basheer-charectors-vismayam-iringannur-lpschool"
published_at: "2023-07-06T11:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a659089e811_basheer_1.jpg"
keywords: []
---

# #iringannur |  വിസ്മയം തീർത്ത് ഇരിങ്ങണ്ണൂർ എൽ പിയിലെ കുരുന്നുകളുടെ ബഷീർ കഥാപാത്രങ്ങൾ

> **Lead Summary:** **ഇരിങ്ങണ്ണൂർ : [**ബഷീർ കഥാപാത്രങ്ങളായി ഇരിങ്ങണ്ണൂർ എൽ.പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥികളുടെ പ്രകടനങ്ങൾ അതീവ ശ്രദ്ധേയമായി. കഥകളിൽ മാത്രം വായിച്ചറിഞ്ഞ കഥാപാത്രങ്ങളെ നേരിൽ കണ്ടപ്പോൾ കുട്ടികൾക്കത് നവ്യാനുഭവമായി.

## Article Content

**ഇരിങ്ങണ്ണൂർ : [**ബഷീർ കഥാപാത്രങ്ങളായി ഇരിങ്ങണ്ണൂർ എൽ.പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥികളുടെ പ്രകടനങ്ങൾ അതീവ ശ്രദ്ധേയമായി. കഥകളിൽ മാത്രം വായിച്ചറിഞ്ഞ കഥാപാത്രങ്ങളെ നേരിൽ കണ്ടപ്പോൾ കുട്ടികൾക്കത് നവ്യാനുഭവമായി.

ഇരിങ്ങണ്ണൂർ എൽ പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥികളായ ആഷ്നിക, ആസ്പിയ, റൊസാരിയ, ദേവ്ന , തന്മിയ , റയാൻ, ശിവപ്രിയ, ലിയോണ ,അഗസ്ത്യ ദേവ് , തൻഹ , ഋതു ദേവ് , ധൈഷൻ ജെ പ്രജീഷ് എന്നിവരാണ് കഥാപാത്രങ്ങളായി വേഷമിട്ടതും

മതിലുകൾ , പാത്തുമ്മയുടെ ആട്, പ്രേമ ലേഖനം എന്നീ ബഷീർ കഥകൾക്ക് ദൃശ്യാവിഷ്ക്കാരം നൽകിയതും. വായനാ കുറിപ്പ്, പതിപ്പ് പ്രകാശനം,ക്വിസ് മത്സരം തുടങ്ങിയ പരിപാടികളും നടന്നു. ഹെഡ് മാസ്റ്റർ പി.കെ ശ്രീജിത്ത്, അധ്യാപികമാരായ രേഖ, ബിജി. ടി എന്നിവരും വിദ്യാർത്ഥികളുടെ രക്ഷിതാക്കളും ആശംസകൾ അർപ്പിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/127894/basheer-charectors-vismayam-iringannur-lpschool)