---
title: "#nadapuram| പ്രദേശിക തലങ്ങളിൽ സാംസ്കാരിക കൂട്ടായ്മകൾ രൂപീകരിക്കാൻ സർക്കാർ ഇടപെടണം - പു.ക .സ"
english_title: "#government intervence #form #cultural #association #nadapuram #regional #level "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/128080/government-intervence-form-cultural-association-nadapuram-regional-level"
published_at: "2023-07-06T21:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a6ea3649d9f_pukasa.jpg"
keywords: []
---

# #nadapuram| പ്രദേശിക തലങ്ങളിൽ സാംസ്കാരിക കൂട്ടായ്മകൾ രൂപീകരിക്കാൻ സർക്കാർ ഇടപെടണം - പു.ക .സ

> **Lead Summary:** **നാദാപുരം ** :[ ഭിന്നിപ്പിക്കലിൻ്റെ വർത്തമാനകാലത്ത് മാനവ സൗഹൃദത്തിൻ്റെ സാംസ്കാരിക പരിസരം സൃഷ്ടിക്കാൻ സാക്ഷരത, ജനകീയാസൂത്രണം മാതൃകയിൽ ജനങ്ങളെ അണിനിരത്താൻ പ്രദേശിക തലങ്ങളിൽ സാംസ്കാരി കൂട്ടായ്മകൾ രൂപീകരിക്കാൻ സർക്കാർ ഇടപെടൽ ഉണ്ടാവണമെന്ന് പുരോഗമന കലാ സാഹിത്യ സംഘം നാദാപുരം യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.

## Article Content

**നാദാപുരം ** :[ ഭിന്നിപ്പിക്കലിൻ്റെ വർത്തമാനകാലത്ത് മാനവ സൗഹൃദത്തിൻ്റെ സാംസ്കാരിക പരിസരം സൃഷ്ടിക്കാൻ സാക്ഷരത, ജനകീയാസൂത്രണം മാതൃകയിൽ ജനങ്ങളെ അണിനിരത്താൻ പ്രദേശിക തലങ്ങളിൽ സാംസ്കാരി കൂട്ടായ്മകൾ രൂപീകരിക്കാൻ സർക്കാർ ഇടപെടൽ ഉണ്ടാവണമെന്ന് പുരോഗമന കലാ സാഹിത്യ സംഘം നാദാപുരം യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.

കുമ്മങ്കോട് നടന്ന സമ്മേളനം കവി എ കെ പീതാംബരൻ ഉദ്ഘാടനം ചെയ്തു. പി കെ പ്രദീപൻ അധ്യക്ഷനായി. മേഖല പ്രസിഡൻ്റ് കെ രാജൻ, ജെറിൻ തൂണേരി ,എ കെ ഹരിദാസൻ എന്നിവർ സംസാരിച്ചു.സി രാഗേഷ് സ്വാഗതം പറഞ്ഞു. ഭാരവാഹികൾ പി കെ പ്രദീപൻ (പ്രസിഡൻ്റ്) ടി ലീന ( വൈസ് പ്രസിഡൻ്റ്) സി രാഗേഷ് (സെക്രട്ടറി) എ കെ അജിത്ത് (ജോ. സെക്രട്ടറി)

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/128080/government-intervence-form-cultural-association-nadapuram-regional-level)