---
title: "അപാകത പരിഹരിക്കും; നാദാപുരം ടൗണിലെ കൈവരി നിർമ്മാണം പ്രവൃത്തി പുന:രാരംഭിക്കും"
english_title: "Defective situation will be resolved; Construction work on the glove in Nadapuram town will be resumed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/12821/defective-situation-will-be-resolved-construction-work-on-the-glove-in-nadapuram-town-will-be-resumed"
published_at: "2021-11-25T22:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619fc214a2eee_kayivari.jpg"
keywords: []
---

# അപാകത പരിഹരിക്കും; നാദാപുരം ടൗണിലെ കൈവരി നിർമ്മാണം പ്രവൃത്തി പുന:രാരംഭിക്കും

> **Lead Summary:**  **നാദാപുരം**: അപാകത പരിഹരിക്കാത്തതിനാൽ നിർത്തിവെച്ച നാദാപുരം ടൗണിലെ കൈവരി നിർമ്മാണം പ്രവൃത്തി പുന:രാരംഭിക്കാൻ സർവ്വകക്ഷി തീരുമാനം.

## Article Content

 **നാദാപുരം**: അപാകത പരിഹരിക്കാത്തതിനാൽ നിർത്തിവെച്ച നാദാപുരം ടൗണിലെ കൈവരി നിർമ്മാണം പ്രവൃത്തി പുന:രാരംഭിക്കാൻ സർവ്വകക്ഷി തീരുമാനം.

പൊതുമരാമത്ത് വകുപ്പ് 50 ലക്ഷം രൂപ ചെലവിൽ നിർമ്മിക്കുന്ന നാദാപുരം ടൗണിലെ കൈവരി നിർമ്മാണം പ്രവൃത്തിലെ അപാകത കാരണം പാതി വഴിയിൽ നിർത്തി വെക്കേണ്ടി വന്നിരുന്നു.

പ്രവൃത്തി പുന:രാരംഭിക്കുന്നതിന് മുന്നോടിയായി നാദാപുരം ഗസ്റ്റ് ഹൗസിൽ ഇന്ന് എം എൽ എ യോഗം വിളിച്ചു ചേർത്തു. അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനിയർ ബി.അബ്ദുൾ ഗഫൂർ .എ.ഇ . വി.വിനോദ്  , ഇ.കെ.വിജയൻ എം.എൽ.എയുടെ പി.എ.ടി സുരേന്ദ്രന്‍ , സി.എച്ച് മോഹനൻ , ഗവ.യു.പി.സ്ക്കൂൾ പി.ടി.എ. വൈസ് പ്രസിഡന്റ് വി.കെ. സലിം പകെടുത്തു. യോഗ ശേഷം സ്ക്കൂൾ മതിൽ വിതീ കുട്ടുന്നതിന്റെ അളവെടുപ്പു നടത്തി. പ്രവൃത്തി പുന:രാരംഭിക്കുവാൻ തീരുമാനിച്ചു. 

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/12821/defective-situation-will-be-resolved-construction-work-on-the-glove-in-nadapuram-town-will-be-resumed)