---
title: "#nadapuram| തിരികക്കയത്ത് നിരോധനം ; അപകട  സാധ്യത തിരികക്കയം വെള്ളചാട്ടത്തിലേക്ക് സന്ദർശക വിലക്ക്"
english_title: "#thirikkayamwaterfalls #visitorban #dueto #danger"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/128226/thirikkayamwaterfalls-visitorban-dueto-danger-new"
published_at: "2023-07-07T12:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a7b9416d8f5_kakkayam.jpg"
keywords: []
---

# #nadapuram| തിരികക്കയത്ത് നിരോധനം ; അപകട  സാധ്യത തിരികക്കയം വെള്ളചാട്ടത്തിലേക്ക് സന്ദർശക വിലക്ക്

> **Lead Summary:** **നാദാപുരം: [ ** മരണങ്ങൾ ആവർത്തിക്കുന്നു. തിരികക്കയത്ത് നിരോധനം . അപകട സാധ്യത കണക്കിലെടുത്ത് തിരികക്കയം വെള്ളചാട്ടത്തിലേക്ക് സന്ദർശക വിലക്ക്. വാണിമേൽ ഗ്രാമ പഞ്ചായത്തിലെ തിരികക്കയം വെള്ളച്ചാട്ടം സന്ദർഷിക്കുന്നത് അനിശ്ചിതകാലത്തേക്ക് നിരോധിച്ചതായി വാണിമേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.സുരയ്യ ടീച്ചർ അറിയിച്ചു.

## Article Content

**നാദാപുരം: [ ** മരണങ്ങൾ ആവർത്തിക്കുന്നു. തിരികക്കയത്ത് നിരോധനം . അപകട സാധ്യത കണക്കിലെടുത്ത് തിരികക്കയം വെള്ളചാട്ടത്തിലേക്ക് സന്ദർശക വിലക്ക്. വാണിമേൽ ഗ്രാമ പഞ്ചായത്തിലെ തിരികക്കയം വെള്ളച്ചാട്ടം സന്ദർഷിക്കുന്നത് അനിശ്ചിതകാലത്തേക്ക് നിരോധിച്ചതായി വാണിമേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.സുരയ്യ ടീച്ചർ അറിയിച്ചു.

അപകട സാദ്ധ്യത കണക്കിലെടുത്താണ് നിരോധനം ഏർപ്പെടുത്തിയതെന്ന് അവർ വ്യക്തമാക്കി. നിരോധനം ലംഘിച്ച് ഇവിടെ എത്തുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുമെന്നും ഇതിനുള്ള നിർദേശം പോലീസിന് നൽകിയിട്ടുണ്ടെന്നും ഈ പ്രദേശം പോലീസ് നിരീക്ഷണത്തിലാണെന്നും യാതൊരു കാരണവശാലും സന്ദർശനം പാടില്ലെന്നും അവർ വ്യക്തമാക്കി.

തോരാമഴയുള്ള ഇന്നത്തെ സാഹചര്യത്തിൽ പുഴയോരം സന്ദർശിക്കുന്നവർ ജാഗ്രതപാലിക്കണമെന്നും, പുഴകൾ ജെ.സി ബി ഉപയോഗിച്ച് മണ്ണ് നീക്കിയതിനാൽ അടിയൊഴുക്ക് വർദ്ധിച്ചിട്ടുണ്ടെന്നും അതിനാൽ പുഴയിൽ ഇറങ്ങാൻ പാടില്ലെന്നും പ്രസിഡണ്ട് അഭ്യർത്ഥിച്ചു. ചെറിയ മക്കളെ വീട്ടിൽ നിന്നും പുറത്തേക്ക് വിടരുതെന്നും വഴിയാത്രക്കാർ മതിലുകൾക്ക് സമീപം യാത്ര ചെയ്യരുതെന്നും ടീച്ചർ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/128226/thirikkayamwaterfalls-visitorban-dueto-danger-new)