---
title: "#nadapuram | എവിടെ പഠിക്കും? നാദാപുരം എഇഒ ഓഫീസ് എംഎസ്എഫ് ഉപരോധിച്ചു"
english_title: "#where will study #msf #protest #ataeo #office #nadapuram "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/128306/where-will-study-msf-protest-ataeo-office-nadapuram"
published_at: "2023-07-07T16:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a7ee8fa0905_msf_protest_.jpg"
keywords: []
---

# #nadapuram | എവിടെ പഠിക്കും? നാദാപുരം എഇഒ ഓഫീസ് എംഎസ്എഫ് ഉപരോധിച്ചു

> **Lead Summary:** **നാദാപുരം :[ **പ്ലസ് വൺ മൂന്നാം അലോട്മെന്റ് വന്നിട്ടും മലബാർ മേഖലയിലെ വിദ്യാർത്ഥികൾക്ക് ആവിശ്യത്തിന് സീറ്റ് ലഭിക്കാത്തത്തിൽ പ്രതിഷേധിച്ചു എം. എസ്. എഫ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാദാപുരം എ.ഇ.ഒ ഓഫീസ് ഉപരോധിച്ചു.

## Article Content

**നാദാപുരം :[ **പ്ലസ് വൺ മൂന്നാം അലോട്മെന്റ് വന്നിട്ടും മലബാർ മേഖലയിലെ വിദ്യാർത്ഥികൾക്ക് ആവിശ്യത്തിന് സീറ്റ് ലഭിക്കാത്തത്തിൽ പ്രതിഷേധിച്ചു എം. എസ്. എഫ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാദാപുരം എ.ഇ.ഒ ഓഫീസ് ഉപരോധിച്ചു.

നിയോജകമണ്ഡലം പ്രസിഡന്റ്‌ മുഹ്‌സിൻ വളപ്പിൽ അധ്യക്ഷനായി. എം എസ് എഫ് ജില്ല പ്രസിഡന്റ് അഫ്നാസ് ചോറോട് ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡന്റ് മുഹമ്മദ് പേരോട് മുഖ്യ പ്രഭാഷണം നടത്തി.

ജില്ല വിങ് കൺവീനർ അർഷാദ് കെ വി,നിയോജക മണ്ഡലം ജന സെക്രെട്ടറി റാഷിക്ക് ചങ്ങരംകുളം,മണ്ഡലം ഭാരവാഹികളായ ജാഫർ തുണ്ടിയിൽ,നജ്‌മു സാഖിബ് എന്നിവർ സംസാരിച്ചു.സയ്യിദ് ഹനീഫ് തങ്ങൾ,അഫ്സൽ തൂണേരി,ഫവാസ് തുണ്ടിയിൽ,എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/128306/where-will-study-msf-protest-ataeo-office-nadapuram)