---
title: "#nadapuram| ദുരന്തനിവാരണത്തിന് കർമപദ്ധതി ; നാദാപുരത്ത് ഉന്നതതലയോഗം ചേർന്നു"
english_title: "#actionplan #disaster #meeting #held #nadapuram "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/128357/actionplan-disaster-meeting-held-nadapuram"
published_at: "2023-07-07T19:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a820642ac0c_meeting.jpg"
keywords: []
---

# #nadapuram| ദുരന്തനിവാരണത്തിന് കർമപദ്ധതി ; നാദാപുരത്ത് ഉന്നതതലയോഗം ചേർന്നു

> **Lead Summary:** **നാദാപുരം: [ **കഴിഞ്ഞദിവസമുണ്ടായ രൂക്ഷമായ മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ നാദാപുരം ഗ്രാമപഞ്ചായത്തിൽ ദുരന്തനിവാരണത്തിന് ജനകീയ സംവിധാനം ഉണ്ടാക്കുന്നതിന് വിവിധ വകുപ്പുതല ഉദ്യോഗസ്ഥന്മാർ, യുവജന ,രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ,ജനപ്രതിനിധികൾ ,സന്നദ്ധപ്രവർത്തകർ എന്നിവരുടെ സംയുക്ത യോഗം ചേർന്നു.

## Article Content

**നാദാപുരം: [ **കഴിഞ്ഞദിവസമുണ്ടായ രൂക്ഷമായ മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ നാദാപുരം ഗ്രാമപഞ്ചായത്തിൽ ദുരന്തനിവാരണത്തിന് ജനകീയ സംവിധാനം ഉണ്ടാക്കുന്നതിന് വിവിധ വകുപ്പുതല ഉദ്യോഗസ്ഥന്മാർ, യുവജന ,രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ,ജനപ്രതിനിധികൾ ,സന്നദ്ധപ്രവർത്തകർ എന്നിവരുടെ സംയുക്ത യോഗം ചേർന്നു.

പഞ്ചായത്ത് ഓഫീസിൽ ചേർന്ന യോഗത്തിൽ പ്രസിഡണ്ട് വി വി മുഹമ്മദലി അധ്യക്ഷത വഹിച്ചു . പഞ്ചായത്തിൻറെ നേതൃത്വത്തിൽ എമർജൻസി റെസ്പോൺസ് ടീം ഉണ്ടാക്കും . ഇതിനായി വാർഡ് തലത്തിൽ നിന്നും സന്നദ്ധപ്രവർത്തകർ മാരെയും .ഈ മേഖലയിൽ നിലവിൽ പ്രവർത്തിച്ചുവരുന്ന രാഷ്ട്രീയ സംഘടന പ്രസ്ഥാനങ്ങളിലെ അംഗങ്ങളെയും തെരഞ്ഞെടുക്കും .

പഞ്ചായത്തിൻറെ നേതൃത്വത്തിൽ ഇവർക്ക് പരിശീലനവും ആവശ്യമായ സുരക്ഷാ ഉപകരണങ്ങളും നൽകും . ഇതിനായി പഞ്ചായത്ത് രണ്ട് ലക്ഷം രൂപയുടെ പദ്ധതി ഡി പിസിയിൽ നിന്നും അനുമതി വാങ്ങിയിട്ടുണ്ട് . നാദാപുരം ഗവൺമെൻറ് കോളേജിലെ മണ്ണെടുപ്പുമായി ബന്ധപ്പെട്ട വിഷയം ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് സമർപ്പിക്കുവാൻ തീരുമാനിച്ചു .

പഞ്ചായത്തിൻറെ നേതൃത്വത്തിൽ ദുരന്തനിവാരണ വുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട നമ്പറുകളും പ്രാഥമിക വിവരങ്ങളും അടങ്ങുന്ന ഡിജിറ്റൽ കൈപുസ്തകം തയ്യാറാക്കി നൽകുന്നതാണ് . പൊതു ജനങ്ങളുടെ സ്വത്തിനും ജീവനും ഭീഷണിയായ പൊതുസ്ഥലങ്ങളിലുള്ള മരങ്ങൾ മുറിച്ചു മാറ്റുന്നതിന് വില്ലേജ് ഓഫീസർ മുഖേന മരങ്ങളുടെ ലിസ്റ്റ് ജില്ലാ ദുരന്തനിവാരണ കമ്മിറ്റിക്ക് സമർപ്പിക്കുന്നതാണ് .

കാലവർഷക്കെടുതി കാരണം മലിനമായ കുടിവെള്ള സ്രോതസ്സുകളുടെ സൂപ്പർ ക്ലോറിനേഷൻ നടന്നുവരുന്നുണ്ട് താലൂക്ക് ആശുപത്രികളിലും സബ് സെൻറർ കളിലും ഡോക്സി കേന്ദ്രങ്ങൾ ആരംഭിച്ചു . പാമ്പ് കടിയേറ്റാൽ നൽകുന്ന ആൻറിവെനം നാദാപുരം താലൂക്ക് ആശുപത്രിയിൽ ലഭ്യമാണ് .ഇതര സംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലം പഞ്ചായത്തിൻറെ നേതൃത്വത്തിൽ പരിശോധന നടത്തുന്നതാണ് . മറ്റ് പൊതുവായി ഉന്നയിക്കപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു .

കഴിഞ്ഞദിവസം നാദാപുരം ഗവൺമെൻറ് യുപി സ്കൂളിൽ ആരംഭിച്ച ക്യാമ്പ് അംഗങ്ങൾ വീടുകളിലേക്ക് തിരിച്ചു പോയതിനാൽ അവസാനിപ്പിച്ചു . യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഖില മര്യാ ട്ട് , സ്ഥിരം സമിതി അധ്യക്ഷൻ മാരായ സി കെ നാസർ , എം സി സുബൈർ, പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ് ,വിവിധ രാഷ്ട്രീയ പ്രവർത്തകൻ മാരായ കെ പി കുമാരൻ മാസ്റ്റർ , ഹമീദ് വലിയാണ്ടി കെഎം രഘുനാഥ് , കെ ടി കെ ചന്ദ്രൻ ,

കരിമ്പിൽ ദിവാകരൻ , ഇ ഹാരിസ്, പി പി ബാലകൃഷ്ണൻ ,രൂപേഷ് കിഴക്കേടത്ത് , നിഷാ മനോജ് , കെ കെ അശ്വന്ത് , ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഷൈനിഷ് മൊകേരി , സബ് ഇൻസ്പെക്ടർ ജിയോ സദാനന്ദൻ , വില്ലേജ് ഓഫീസർ എം പ്രദീപ് കുമാർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സുരേന്ദ്രൻ കല്ലേരി , കെ സതീഷ് ബാബു , ദുരന്ത നിവാരണ സേന പ്രവർത്തകരായ അബ്ദുൽസലാം തൂണേരി , അസീസ് കെ കെ , നാദാപുരം ഗവൺമെൻറ് കോളേജ് പ്രിൻസിപ്പൽ ഷിജിത്ത് , കെഎസ്ഇബി സബ്ബ് എൻജിനീയർ ശ്രീലാൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/128357/actionplan-disaster-meeting-held-nadapuram)