---
title: "#valayam | വളയത്ത് വീട്ടിൽ കയറി നഗ്നതാ പ്രദർശനം ; കടവത്തൂർ സ്വദേശി അധ്യാപകൻ  കസ്റ്റഡിയിൽ"
english_title: "#nudityshow #kadavathurnative #teacher #incustody #valayam "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/128367/nudityshow-kadavathurnative-teacher-incustody-valayam"
published_at: "2023-07-07T20:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a82a1e33128_arrest.jpg"
keywords: []
---

# #valayam | വളയത്ത് വീട്ടിൽ കയറി നഗ്നതാ പ്രദർശനം ; കടവത്തൂർ സ്വദേശി അധ്യാപകൻ  കസ്റ്റഡിയിൽ

> **Lead Summary:** **നാദാപുരം :[ **മോട്ടോർ ബൈക്കിൽ വീട്ടുമുറ്റത്ത് എത്തി സ്ത്രീകൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ അധ്യാപകൻ പൊലീസ് കസ്റ്റഡിയിൽ. കണ്ണൂർ ജില്ലയിലെ കടവത്തൂർ സ്വദേശിയായ അധ്യാപകനാണ് വളയം പൊലീസിന്റെ കസ്റ്റഡിയിലുള്ളത്.

## Article Content

**നാദാപുരം :[ **മോട്ടോർ ബൈക്കിൽ വീട്ടുമുറ്റത്ത് എത്തി സ്ത്രീകൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ അധ്യാപകൻ പൊലീസ് കസ്റ്റഡിയിൽ. കണ്ണൂർ ജില്ലയിലെ കടവത്തൂർ സ്വദേശിയായ അധ്യാപകനാണ് വളയം പൊലീസിന്റെ കസ്റ്റഡിയിലുള്ളത്.

കണ്ണൂരിലെ ഒരു സ്കൂളിലെ അറബി അധ്യാപകനാണ് ഈ അൻപത്തിരണ്ട്കാരൻ. കഴിഞ്ഞ ദിവസം പകലാണ് വളയം കുറ്റിക്കാട്ടിലെ റോഡരികിലെ ഒരു വീട്ടിലേക്ക് ഇയാൾ ബൈക്ക് ഓടിച്ച് എത്തിയത്. വീട്ടമ്മയും ഒരു യുവതിയുമാണ് ഇവിടെ ഉണ്ടായിരുന്നത്. ഇവർക്ക് നേരെയാണ് ഇദ്ദേഹം ഉടുപ്പ് മാറ്റി നഗ്നതാ പ്രദർശനം നടത്തിയത്. സത്രീകൾ ബഹളം വെച്ചപ്പോൾ ഇയാൾ കടന്ന് കളഞ്ഞു.

ഇതിനിടയിൽ ഇയാളുടെയും മോട്ടോർ ബൈക്കിന്റെയും ഫോട്ടോ യുവതി പകർത്തി വളയം പോലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ അധ്യാപകനെ ഇന്ന് വളയം പൊലീസ് വിളിച്ചു വരുത്തി. ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. പണം നൽകിയാൽ കേസിൽ നിന്ന് ഒഴിവാക്കാവോയെന്ന് അധ്യാപകൻ ചോദിച്ചതായി പരാതിക്കാരി ട്രൂവിഷൻ ന്യൂസിനോട് പറഞ്ഞു. തങ്ങൾ പരാതിയിൽ ഉറച്ചു നിൽക്കുന്നതായും ഇവർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/128367/nudityshow-kadavathurnative-teacher-incustody-valayam)