---
title: "തെരുവം പറമ്പിൽ സിപിഐ എം പ്രവർത്തകർക്ക് നേരെ അക്രമം; രണ്ട് പേർക്ക് പരിക്ക് "
english_title: "Violence against CPI (M) activists; Two people were injured"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/12838/violence-against-cpi-m-activists-two-people-were-injured"
published_at: "2021-11-26T07:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a040de11b97_aakramam rathin.jpg"
keywords: []
---

# തെരുവം പറമ്പിൽ സിപിഐ എം പ്രവർത്തകർക്ക് നേരെ അക്രമം; രണ്ട് പേർക്ക് പരിക്ക് 

> **Lead Summary:** **നാദാപുരം: **ഗവ.കോളേജിലെ വിദ്യാർത്ഥി സംഘർഷം തെരുവിലേക്ക്. ഇന്നലെ രാത്രി വീണ്ടും അക്രമം. തെരുവം പറമ്പിൽ രണ്ട് സിപിഐ എം പ്രവർത്തകർക്ക് പരിക്ക്. യൂത്ത് ലീഗ് - മുസ്ലിം ലീഗ് പ്രവർത്തകരാണ് അക്രമിച്ചതെന്ന് സി.പിഐ എം നേതാക്കൾ പറഞ്ഞു.

## Article Content

**നാദാപുരം: **ഗവ.കോളേജിലെ വിദ്യാർത്ഥി സംഘർഷം തെരുവിലേക്ക്. ഇന്നലെ രാത്രി വീണ്ടും അക്രമം. തെരുവം പറമ്പിൽ രണ്ട് സിപിഐ എം പ്രവർത്തകർക്ക് പരിക്ക്. യൂത്ത് ലീഗ് - മുസ്ലിം ലീഗ് പ്രവർത്തകരാണ് അക്രമിച്ചതെന്ന് സി.പിഐ എം നേതാക്കൾ പറഞ്ഞു.

തെരുവംപറമ്പിലെ ബേക്കറി വ്യാപാരിയും സി.പിഐ എം അംഗവുമായ താനമടത്തിൽ രതിൻ കുമാർ (34), പന്നിക്കുഴിച്ചാൽ വിഷ്ണു (26) എന്നിവരെയാണ് പരിക്കുകളോടെ വടകര ഗവ. ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന വിഷ്ണുവിനെ മര പട്ടികയും മാരകായുധങ്ങളുമായി അക്രമിക്കുന്നത് തടയാൻ എത്തിയ രതിൻ കുമാറിനെയും അക്രമിക്കുകയായിരുന്നു.

തലക്ക് അടിയേറ്റ് ചെവിയിൽ നിന്ന് രക്ത വാർന്നതായും ഇവർ പറഞ്ഞു. ഇന്നലെ വൈകിട്ട് നാദാപുരം ഗവ.കോളേജിൽ എംഎസ്എഫ് - എസ് എഫ് ഐ സംഘർഷം ഉണ്ടായിരുന്നു. കോളേജിലേക്കുള്ള വഴിയിൽ ഇരിക്കാറുള്ള ചിലർ പെൺകുട്ടികളെ കമൻറ് അടിക്കുന്നതായി എം എസ് എഫ് പ്രവർത്തകർ ആരോപിച്ചിരുന്നു. ഇതേ തുടർന്ന് ഉണ്ടായ വാക്ക് തർക്കം സംഘർഷമായി, ഒൻപത് വിദ്യാർത്ഥികൾ ഇന്നലെ നാദാപുരം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

നാട്ടുകാർക്കെതിരെയുള്ള ആരോപണം അടിസ്ഥാന രഹിതമാണെന്നും പ്രിൻസിപ്പളുമായി ബന്ധപ്പെട്ടപ്പോൾ ഒരു പെൺകുട്ടി പോലും ഇത്തരം ഒരു പരാതി നൽകിയിട്ടില്ലെന്ന് മനസിലാക്കിയതായി സി.പി.ഐ എം ബ്രാഞ്ച് സെക്രട്ടറി പറഞ്ഞു. എന്നാൽ പഠനം പൂർത്തിയായ ചില എം എസ് എഫ്കാർ ബോധപൂർവ്വം പ്രശ്നങ്ങൾ ഉണ്ടാക്കുകയാണ്. വർഗീയ പ്രചരണമാണ് ഇവർ നടത്തുന്നതെന്നും സിപിഐ എം ആരോപിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/12838/violence-against-cpi-m-activists-two-people-were-injured)