---
title: "#valayam | വളയത്ത് വീട്ടിൽ കയറിനഗ്നതാ പ്രദർശനം ; ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ അധ്യാപകൻ കടവത്തൂർ സ്വദേശി അറസ്റ്റിൽ"
english_title: "#nudity show #girlshighersecondaryschool #teacher #fromkadavathur #arrested #nadapuram "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/128394/nudity-show-girlshighersecondaryschool-teacher-fromkadavathur-arrested-nadapuram"
published_at: "2023-07-07T22:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a8411344b32_arrest_.jpg"
keywords: []
---

# #valayam | വളയത്ത് വീട്ടിൽ കയറിനഗ്നതാ പ്രദർശനം ; ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ അധ്യാപകൻ കടവത്തൂർ സ്വദേശി അറസ്റ്റിൽ

> **Lead Summary:** **നാദാപുരം: [ **വളയത്തെ വീട്ടിൽ മോട്ടോർ ബൈക്കിൽ എത്തി യുവതിക്കും അമ്മയ്ക്കും നേരെ നഗ്നതാ പ്രദർശനം നടത്തിയ കണ്ണൂരിലെ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകൻ അറസ്റ്റിൽ . കണ്ണൂർ സിറ്റിയിലെ ദീനുൽ ഇസ്ല്ലാം ഗേൾസ് ഹയർ സെക്കന്ററി സ്ക്കൂൾ അധ്യാപകനായ കടവത്തൂർ കുറൂള്ളിക്കാവിനടുത്തെ ഇയ്യച്ചേരി മുഹമ്മദ് ഖലീൽ ആണ് അറസ്റ്റിലായത്.

## Article Content

**നാദാപുരം: [ **വളയത്തെ വീട്ടിൽ മോട്ടോർ ബൈക്കിൽ എത്തി യുവതിക്കും അമ്മയ്ക്കും നേരെ നഗ്നതാ പ്രദർശനം നടത്തിയ കണ്ണൂരിലെ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകൻ അറസ്റ്റിൽ . കണ്ണൂർ സിറ്റിയിലെ ദീനുൽ ഇസ്ല്ലാം ഗേൾസ് ഹയർ സെക്കന്ററി സ്ക്കൂൾ അധ്യാപകനായ കടവത്തൂർ കുറൂള്ളിക്കാവിനടുത്തെ ഇയ്യച്ചേരി മുഹമ്മദ് ഖലീൽ ആണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം പകലാണ് വളയം കുറ്റിക്കാട്ടിലെ റോഡരികിലെ ഒരു വീട്ടിലേക്ക് ഇയാൾ ബൈക്ക് ഓടിച്ച് എത്തിയത്. വീട്ടമ്മയും മകന്റെ ഭാര്യ യുവതിയുമാണ് ഇവിടെ ഉണ്ടായിരുന്നത്. ചെടി ആവശ്യപ്പെട്ട് ബൈക്ക് നിർത്തി ഇറണ്ടിയ ശേഷം യുവതിക്ക് നേരെയാണ് ഇദ്ദേഹം ഉടുപ്പ് മാറ്റി നഗ്നതാ പ്രദർശനം നടത്തിയത്. ഇയാൾ ഹെൽ മെറ്റും മഴക്കോട്ടും ധരിച്ചിരുന്നു.

സത്രീകൾ ബഹളം വെച്ചപ്പോൾ ഇയാൾ കടന്ന് കളഞ്ഞു. ഇതിനിടയിൽ ഇയാളുടെയും മോട്ടോർ ബൈക്കിന്റെയും ഫോട്ടോ യുവതി പകർത്തി. വളയം പോലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ അധ്യാപകനെ ഇന്ന് വളയം പൊലീസ് വിളിച്ചു വരുത്തി.

ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. പണം നൽകിയാൽ കേസിൽ നിന്ന് ഒഴിവാക്കാവോയെന്ന് അധ്യാപകൻ ചോദിച്ചതായി പരാതിക്കാരി ട്രൂവിഷൻ ന്യൂസിനോട് പറഞ്ഞു. തങ്ങൾ പരാതിയിൽ ഉറച്ചു നിൽക്കുന്നതായും ഇവർ പറഞ്ഞു. മുതിർന്ന പെൺകുട്ടികൾ പഠിക്കുന്ന സ്കൂളിലെ അധ്യാപകനായതും പ്രശ്നത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/128394/nudity-show-girlshighersecondaryschool-teacher-fromkadavathur-arrested-nadapuram)