---
title: "#nadapuram | ജാഗ്രത ദുരന്തം ഒഴിവായി : കല്ലാച്ചി കുറ്റിപ്രത്ത് റോഡിൽ വൈദ്യുതി ലൈൻ പൊട്ടിവീണു"
english_title: "#caution #kallachi # Power line snapped #in kuttippuram "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/128435/caution-kallachi-power-line-snapped-in-kuttippuram"
published_at: "2023-07-08T09:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a8e2a0b466a_line.jpg"
keywords: []
---

# #nadapuram | ജാഗ്രത ദുരന്തം ഒഴിവായി : കല്ലാച്ചി കുറ്റിപ്രത്ത് റോഡിൽ വൈദ്യുതി ലൈൻ പൊട്ടിവീണു

> **Lead Summary:** **നാദാപുരം:** കല്ലാച്ചി കുറ്റിപ്രത്ത് റോഡിൽ വൈദ്യുതി ലൈൻ പൊട്ടിവീണു. നാട്ടുകാരുടെയും ജനകീയ ദുരന്ത നിവാരണ സമിതി പ്രവർത്തകരുടെയും ജാഗ്രതയിൽ ദുരന്തം ഒഴിവായി.

## Article Content

**നാദാപുരം:** കല്ലാച്ചി കുറ്റിപ്രത്ത് റോഡിൽ വൈദ്യുതി ലൈൻ പൊട്ടിവീണു. നാട്ടുകാരുടെയും ജനകീയ ദുരന്ത നിവാരണ സമിതി പ്രവർത്തകരുടെയും ജാഗ്രതയിൽ ദുരന്തം ഒഴിവായി.

ഇന്ന് രാവിലെയാണ് ചേലക്കാട് - വില്യാപ്പള്ളി റോഡ് ജംഗ്ഷനിലെ സൂപ്പർ മാർക്കറ്റിന് സമീപത്തെ കുറ്റിപ്രം റോഡിൽ വൈദ്യുതി ലൈൻ പൊട്ടി വീണത്.

ഈ സമയം റോഡിൽ വാഹനങ്ങളും യാത്രക്കാരുമില്ലത്തത് വലിയ അപകടം ഒഴിവാക്കി. ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ നാട്ടുകാർ റോഡിൽ കാവൽ നിന്ന് കെ എസ് ഇ ബി ഓഫീസിൽ വിവരം അറിയിച്ചു. ഉടൻ തന്നെ ജീവനക്കാരെത്തി വൈദ്യുതി ബന്ധം വിശ്ചേദിച്ചു.

കഴിഞ്ഞ ദിവസം മണിയൂരിൽ സമാന രീതിയിൽ പൊട്ടി വീണ വൈദ്യുതി കമ്പി സൈക്കിളിൽ കുടുങ്ങി ഒരു വിദ്യാർത്ഥി മരിച്ചതിന്റെ ദുഃഖം മാറും മുമ്പേയാണ് ഇവിടെ ലൈൻ പൊട്ടിവീണത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/128435/caution-kallachi-power-line-snapped-in-kuttippuram)