---
title: "#kallachi |കടകളുടെ അകത്ത് കയറിയുള്ള വികസന പ്രവർത്തനം അനുവദിക്കുകയില്ല ;കല്ലാച്ചിയിലെ വ്യാപാരികൾ"
english_title: "#develpoment  #inside #shops #not allowed #kallachi #traders "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/128502/develpoment-inside-shops-not-allowed-kallachi-traders"
published_at: "2023-07-08T12:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a90cbb92984_traders.jpg"
keywords: []
---

# #kallachi |കടകളുടെ അകത്ത് കയറിയുള്ള വികസന പ്രവർത്തനം അനുവദിക്കുകയില്ല ;കല്ലാച്ചിയിലെ വ്യാപാരികൾ

> **Lead Summary:** **കല്ലാച്ചി: [ **കല്ലാച്ചിയിൽ നടന്ന വ്യാപാരികളുടെ സംയുക്ത യോഗത്തിൽ വ്യാപാരികളുടെ അടിസ്ഥാന പ്രശ്നങ്ങൾ ചർച്ച ചെയ്തു. യോഗം എരോത്ത് കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

## Article Content

**കല്ലാച്ചി: [ **കല്ലാച്ചിയിൽ നടന്ന വ്യാപാരികളുടെ സംയുക്ത യോഗത്തിൽ വ്യാപാരികളുടെ അടിസ്ഥാന പ്രശ്നങ്ങൾ ചർച്ച ചെയ്തു. യോഗം എരോത്ത് കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

 വ്യാപാരികളുടെ നിലനിൽപ്പ് അവതാളത്തിൽ ആക്കി കടകളുടെ അകത്ത് കയറിയുള്ള വികസന പ്രവർത്തനം അനുവധിക്കുക്കുകയില്ലെന്ന് യോഗത്തിൽ തീരുമാനിച്ചു. ഇന്ന് കാണുന്ന റോഡിന്റെ വീതി കെട്ടിടങ്ങളും വ്യാപരികൾ സ്വമേധയാ വിട്ടുകൊടുത്തതാണെന്നും.

ടൗണിലെ ഗതാഗത കുരുക്കിന് കാരണം മെയിൻ റോഡിൽ വാഹനങ്ങൾ നിർത്തിയിടുന്നതാണെന്നും കടയുടെ മുൻഭാഗം പൊളിച്ചത് കൊണ്ട് അത് മാറില്ലെന്നും പൈനാവ് റോഡിൽ നിന്നും മെയിൻ റോഡിലേക്ക് വരുമ്പോഴാണ് ബ്ലോക്ക് ആകുന്നതെന്നും അത് അധികാരികൾ മനസിലാക്കണമെന്നും യോഗത്തിൽ പറഞ്ഞു.

എയർപോർട്ട് റോഡ്, വടകര ചെലക്കാട് റോഡ്, കല്ലാച്ചി പഴയ ട്രഷറി റോഡ്, എല്ലാം ഒരുമിച്ച് വരുന്നതോട് കുടികല്ലാച്ചിയിലെ ഗതാഗത കുരുക്കിന് ഒരു പരിധി വരെ പരിഹാരം ആകുമെന്നും യോഗം വിലയിരുത്തി.

യോഗത്തിൽ വ്യാപാരി വ്യവസായ സമിതി സെക്രട്ടറി സി കെ ശിവറാം അധ്യക്ഷത വഹിച്ചു. എം സി ദിനേശൻ , ഇ കെ പ്രഭാകരൻ , കെ കെ അബൂബക്കർ ഹാജി, സി കെ മൊയ്‌തുട്ടി , എ ആർ വിജേഷ് , നജീബ കെ ടി ഷംസുദ്ധീൻ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/128502/develpoment-inside-shops-not-allowed-kallachi-traders)