---
title: "#nadapuram | മുന്നൊരുക്കം ദുരന്തം ഒഴിവാക്കി ;വളയത്ത് കിടപ്പ് രോഗിയുടെ വീട് തകർന്നു"
english_title: "#disaster #averted #preperation #bedpatient #house #collapsed #valayam "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/128521/bedpatient-house-collapsed-nadapuram"
published_at: "2023-07-08T13:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a91968e7930_house.jpg"
keywords: []
---

# #nadapuram | മുന്നൊരുക്കം ദുരന്തം ഒഴിവാക്കി ;വളയത്ത് കിടപ്പ് രോഗിയുടെ വീട് തകർന്നു

> **Lead Summary:** **നാദാപുരം :[ ** വളയത്ത് കിടപ്പിലായ രോഗിയും കുടുംബവും താമസിച്ച വീട് തകർന്നു വീണു. മുന്നൊരുക്കം നടത്തിയതിനാൽ വലിയ ദുരന്തം ഒഴിവായി.

## Article Content

**നാദാപുരം :[ ** വളയത്ത് കിടപ്പിലായ രോഗിയും കുടുംബവും താമസിച്ച വീട് തകർന്നു വീണു. മുന്നൊരുക്കം നടത്തിയതിനാൽ വലിയ ദുരന്തം ഒഴിവായി.

അരുവിക്കരയിൽതെങ്ങിൽ നിന്ന് വീണ് 32 വർഷമായി കിടപ്പിലായ പിലാവുള്ളതിൽ ഒണക്കൻ്റെ വീടാണ് ഇന്നലെ രാത്രി തോരാതെ പൈയ്ത മഴയിൽ തകർന്നുവീണത്.

രണ്ട് ദിവസം മുമ്പാണ് ഒണക്കനും കുടുംബവും തൊട്ടടുത്ത് മാറ്റിത്താമസിച്ചത്. ഇതിനാലാണ് വലിയൊരു ദുരന്തം ഒഴിവായതെന്ന് നാട്ടുകാർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/128521/bedpatient-house-collapsed-nadapuram)