---
title: "#vilangad | വിലങ്ങാട് കാട്ടാനകൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു"
english_title: " #destroyed #crops #nadapuram  #vilangad newpost"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/128543/destroyed-crops-nadapuram-vilangad-newpost"
published_at: "2023-07-08T14:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a92698e12a3_wild.jpg"
keywords: []
---

# #vilangad | വിലങ്ങാട് കാട്ടാനകൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു

> **Lead Summary:** **നാദാപുരം:[ **പട്ടികവർഗ്ഗ കോളനി നിവാസികളുടെ കൃഷിയിടത്തിൽ കാട്ടാന വ്യപകമായി കൃഷി നശിപ്പിച്ചു . ഇന്നലെ രാത്രിയാണ് വിലങ്ങാട്ആയോട്മല കണ്ടിവാതുക്കൽ ,പറക്കാട്, കുറ്റല്ലൂർ, മാടാഞ്ചേരി, പന്നിയേരി, തരിപ്പ, തുടങ്ങിയ വനവാസി കോളനിവാസികളുടെ കൃഷി കാട്ടനകൾ കൂട്ടത്തോടെ എത്തി നശിപ്പിച്ചത്.

## Article Content

**നാദാപുരം:[ **പട്ടികവർഗ്ഗ കോളനി നിവാസികളുടെ കൃഷിയിടത്തിൽ കാട്ടാന വ്യപകമായി കൃഷി നശിപ്പിച്ചു . ഇന്നലെ രാത്രിയാണ് വിലങ്ങാട്ആയോട്മല കണ്ടിവാതുക്കൽ ,പറക്കാട്, കുറ്റല്ലൂർ, മാടാഞ്ചേരി, പന്നിയേരി, തരിപ്പ, തുടങ്ങിയ വനവാസി കോളനിവാസികളുടെ കൃഷി കാട്ടനകൾ കൂട്ടത്തോടെ എത്തി നശിപ്പിച്ചത്.

വർഷങ്ങളായി വനവാസികളുടെ ഏക ജീവിത മാർഗ്ഗമായിട്ടുളള കൃഷി വിവിധ രോഗം വന്ന് നശിക്കുന്നത് നിത്യ സംഭവമായിട്ടും സർക്കാർ യാതൊരു നടപടിയും സ്വീകരിക്കാത്തതിൽ കർഷകർക്കിടയിൽ പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുകയാണ്. അതിന് പുറമെ കാട്ടാന നശിപ്പിക്കുന്നതും ഏറെ ദുരതി പുർണ്ണമായിരിക്കുകയാണന്ന് കർഷകർ പറയുന്നു.

ഈ മേഖലയിലെ വനങ്ങളെക്കുറിച്ച് അറിവുളള കോളനികളിലെ യുവാക്കളെ കൂടുതലായും വനംവകുപ്പിലേക്ക് എടുത്തു കൊണ്ട് അവർക്ക് വേണ്ട പരിശീലനം നൽകുകയും ചെയ്താർ മാത്രമേ ഇതിന് ശാശ്വത പരിഹാരം കാണാൻ കഴിയൂ എന്നും ഈ സാഹചര്യത്തിൽ സർക്കാർ കർഷകർക്ക് പ്രത്യേക പക്കേജ് തയ്യാറാക്കി അടിയന്തര പരിഹാരം കാണണമെന്ന് പട്ടികവർഗ്ഗ മോർച്ച ജില്ലാ പ്രസിഡന്റ് എം സി അനീഷ് ആവശ്യപ്പെട്ടു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/128543/destroyed-crops-nadapuram-vilangad-newpost)