---
title: "#nadapuram |വികസന ചുവട് വെപ്പ്; നാദാപുരം ബാർ അസോസിയേഷൻ കെട്ടിടത്തിന് ശിലയിട്ടു"
english_title: "#development #step #nadapuram #bar #association #bulding #foundation "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/128602/development-step-nadapuram-bar-association-bulding-foundation"
published_at: "2023-07-08T16:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a948f073f30_court_1.jpg"
keywords: []
---

# #nadapuram |വികസന ചുവട് വെപ്പ്; നാദാപുരം ബാർ അസോസിയേഷൻ കെട്ടിടത്തിന് ശിലയിട്ടു

> **Lead Summary:** **നാദാപുരം : **ചരിത്രമുറങ്ങുന്ന കോടതി മുറ്റത്ത് ഒരു വികസന ചുവട് വെപ്പ്. നാദാപുരം ബാർ അസോസിയേഷന്റെ പുതിയ കെട്ടിടത്തിന് ശിലയിട്ടു. ശിലാസ്ഥാപനം ഇന്ന് രാവിലെ ഹൈക്കോടതി ജഡ്ജി ജയശങ്കരൻ നമ്പ്യാർ നിർവഹിച്ചു. കോഴിക്കോട് പ്രിൻസിപ്പൽ ജില്ലാ ജഡ്ജ് പ്രദീപ്കുമാർ അധ്യക്ഷനായി. നീതിന്യായ - നിയമവാഴ്ചയോടുമുള്ള നമ്മുടെ പ്രതിബദ്ധതയുടെ തെളിവായി നിലകൊള്ളുന്ന ഒരു വാസ്തുവിദ്യ വിസ്മയമായി തീരട്ടെ ഈ പുതിയ ബാർ അസോസിയേഷൻ മന്ദിരമെന്ന് ചടങ്ങിൽ പങ്കെടുത്തവർ ആശംസിച്ചു.

## Article Content

**നാദാപുരം : **ചരിത്രമുറങ്ങുന്ന കോടതി മുറ്റത്ത് ഒരു വികസന ചുവട് വെപ്പ്. നാദാപുരം ബാർ അസോസിയേഷന്റെ പുതിയ കെട്ടിടത്തിന് ശിലയിട്ടു. ശിലാസ്ഥാപനം ഇന്ന് രാവിലെ ഹൈക്കോടതി ജഡ്ജി ജയശങ്കരൻ നമ്പ്യാർ നിർവഹിച്ചു. കോഴിക്കോട് പ്രിൻസിപ്പൽ ജില്ലാ ജഡ്ജ് പ്രദീപ്കുമാർ അധ്യക്ഷനായി. നീതിന്യായ - നിയമവാഴ്ചയോടുമുള്ള നമ്മുടെ പ്രതിബദ്ധതയുടെ തെളിവായി നിലകൊള്ളുന്ന ഒരു വാസ്തുവിദ്യ വിസ്മയമായി തീരട്ടെ ഈ പുതിയ ബാർ അസോസിയേഷൻ മന്ദിരമെന്ന് ചടങ്ങിൽ പങ്കെടുത്തവർ ആശംസിച്ചു.

സമൂഹത്തിൽ വ്യക്തികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും നിയമവാഴ്ച ഉറപ്പാക്കുന്നതിനും അശ്രാന്ത പരിശ്രമം നടത്തിയ എണ്ണമറ്റ നിയമ വിദഗ്ധരുടെ അർപ്പണ ബോധത്തെയാ ഈ മന്ദിരം സൂചിപ്പിക്കു തെന്നും ഈ തറക്കല്ലിടുമ്പോൾ വിവിധ തുറകളിൽപ്പെട്ടവർ പറഞ്ഞു.നാദാപുരം എംഎൽഎ ഇ കെ വിജയൻ മുഖ്യ അതിഥിയായി.

നാദാപുരം മേഖലയിൽ നീതി നിർവഹണം കാര്യക്ഷമമായി നടത്തുന്നതിലേക്ക് നല്ലൊരു ബാർ അസോസിയേഷൻ കെട്ടിടത്തിന്റെ ആവശ്യകത എം എൽ എ ഊന്നി പറഞ്ഞു. ചടങ്ങിൽ നാദാപുരം പോക്സോ കോടതി ജഡ്ജി ശുഹൈബ് എം. കോഴിക്കോട് ചീഫ് ജുഡീഷണൽ മജിസ്ട്രേറ്റ് ബിജു. നാദാപുരം മുൻസിഫ് യദുകൃഷ്ണൻ. നാദാപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് രജിസ്ട്രേറ്റ് ഷിജ എന്നിവർ ആശംസകൾ അർപ്പിച്ചു.

പി ഡബ്ല്യു ഡി എൻജിനീയർ സുരഭി റിപ്പോർട്ട് സമർപ്പിച്ചു. അസോസിയേഷൻ പ്രസിഡൻറ് അഡ്വ.എം സിജു സ്വാഗതവും അസോസിയേഷൻ സെക്രട്ടറി അഡ്വ. ലിനീഷ് കുമാർ പി സി നന്ദിയു പറഞ്ഞു. മഴയും രണ്ടാം ശനിയാഴ്ചയും ആയിരുന്നിട്ടും അഭിഭാഷകരുടെയും കോടതി ജീവനക്കാരുടെയും നിറഞ്ഞ പങ്കാളിത്തം ചടങ്ങ് ഉജ്ജ്വലമായി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/128602/development-step-nadapuram-bar-association-bulding-foundation)