---
title: "#nadapuram | ഏകസിവിൽകോഡ്‌ കൊണ്ട്‌ വരാനുള്ള നീക്കം ഇന്ത്യയുടെ വൈവിധ്യത്തെയും ബഹുസ്വരതയും മതേതതരത്വത്തെയും തകർക്കും - വി.വി മുഹമ്മദലി"
english_title: "#singlecivilcaode #destroy #indias #diversity #pluralisam #secularisam #vvmuhammadali #nadapuram "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/128640/singlecivilcaode-destroy-indias-diversity-pluralisam-secularisam-vvmuhammadali-nadapuram"
published_at: "2023-07-08T19:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a96b15aab38_civilcode.jpg"
keywords: []
---

# #nadapuram | ഏകസിവിൽകോഡ്‌ കൊണ്ട്‌ വരാനുള്ള നീക്കം ഇന്ത്യയുടെ വൈവിധ്യത്തെയും ബഹുസ്വരതയും മതേതതരത്വത്തെയും തകർക്കും - വി.വി മുഹമ്മദലി

> **Lead Summary:** **നാദാപുരം : [ **ഏകസിവിൽകോഡ് കൊണ്ടുവരാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കം ഇന്ത്യയുടെ വൈവിധ്യത്തെയും ബഹുസ്വരതയെയും മതേതരത്ത്വത്തെയും തകർക്കുമെന്നും ഇതിനെ രാജ്യത്തെ ജനങ്ങൾ ഒറ്റക്കെട്ടായി ചെറുക്കുമെന്നും നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി പറഞ്ഞു.

## Article Content

**നാദാപുരം : [ **ഏകസിവിൽകോഡ് കൊണ്ടുവരാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കം ഇന്ത്യയുടെ വൈവിധ്യത്തെയും ബഹുസ്വരതയെയും മതേതരത്ത്വത്തെയും തകർക്കുമെന്നും ഇതിനെ രാജ്യത്തെ ജനങ്ങൾ ഒറ്റക്കെട്ടായി ചെറുക്കുമെന്നും നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി പറഞ്ഞു.

എം.എസ്‌.എഫ് നാദാപുരം പഞ്ചായത്ത് കമ്മിറ്റി നടത്തിയ ഐഡന്റിറ്റി പൊളിറ്റിക്സ് ആൻഡ് മൈനോറിറ്റി എക്സിസ്റ്റൻസ് എന്ന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി നിസാർ മാസ്റ്റർ എടത്തിൽ, സെൻട്രൽ യൂണിവേഴ്സിറ്റി വിദ്യാർത്ഥികളായ ത്വയ്യിബ് കുമ്മങ്കോട്, ജാസിർ മണ്ണിൽതൊടി,റമീസ് അഹമ്മദ്,ആയിഷ ബത്തൂൽ,അമാനി ഫാത്തിമ, അബ്ദുല്ല വി.സി

ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി വി.അബ്‍ദുല്‍ ജലീൽ,നാദാപുരം ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സി.കെ നാസർ,എം.സി സുബൈർ മണ്ഡലം എം.എസ്‌.എഫ് ബാഹാരവാഹികളായ റാഷിക് ചങ്ങരംകുളം,ജാഫർ തുണ്ടിയില്‍,അംജദ് കെ.കെ,ഉമൈർ നരിക്കാട്ടേരി, ഷഫീഖ് കുമ്മങ്കോട്,പി മിദ്‌ലാജ്,നജീബ് എന്നിവർ സംസാരിച്ചു.സയ്യിദ്‌ ഹനീഫ്‌ അധ്യക്ഷത വഹിച്ചു. ഫവാസ് തുണ്ടിയില്‍ സ്വാഗതവും ബാസിൽ നാദാപുരം നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/128640/singlecivilcaode-destroy-indias-diversity-pluralisam-secularisam-vvmuhammadali-nadapuram)