---
title: "#nadapuram | നീർമാതളം ; യുനൈറ്റഡ് കോളേജ് പൂർവ്വ വിദ്യാർത്ഥികളുടെ അനുമോദന സദസ്"
english_title: "#neermathalam #unitedcolleage #alumini #function"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/128885/neermathalam-unitedcolleage-alumini-function"
published_at: "2023-07-09T19:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64aaba0f8a60a_alumini_1.jpg"
keywords: []
---

# #nadapuram | നീർമാതളം ; യുനൈറ്റഡ് കോളേജ് പൂർവ്വ വിദ്യാർത്ഥികളുടെ അനുമോദന സദസ്

> **Lead Summary:** **നാദാപുരം : [ **കല്ലാച്ചി യുനൈറ്റഡ് കോളേജ് 94-96 ബാച്ച് നീർമാതളം സംഘടിപ്പിച്ച അനുമോദന സദസ് കോളേജ് പ്രിൻസിപ്പളായിരുന്ന ഒ.പി. അനന്തൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം : [ **കല്ലാച്ചി യുനൈറ്റഡ് കോളേജ് 94-96 ബാച്ച് നീർമാതളം സംഘടിപ്പിച്ച അനുമോദന സദസ് കോളേജ് പ്രിൻസിപ്പളായിരുന്ന ഒ.പി. അനന്തൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

എടത്തിൽ നിസാർ അദ്ധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച സഹപാഠികളായ സുനിൽ കോട്ടേമ്പ്രം, ഉണ്ണികൃഷ്ണൻ വാകയാട്ടില്ലം, സുധീർ കൃഷ്ണ, ഷീന ബാബു കലാ-കായിക മത്സരങ്ങളിലും, എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ സഹപാഠികളുടെ മക്കളെയും അനുമോദിച്ചു.

മൻമഥൻ മാസ്റ്റർ, വിജയൻ മാസ്റ്റർ, വി.പി.ചന്ദ്രൻ മാസ്റ്റർ, സംഗീത രാജീവൻ , സജീവൻ പി, ഷിജു ആക്കൂൽ ആശംസ നേർന്നു. സുരേഷ് എ, റിനീഷ് കെ, സരിത, റീജ സുഭാഷിണി നേതൃത്വം നൽകി. വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. നൗഷിക്ക് വാവള്ളോട്ട് സ്വാഗതവും നബീസ കെ. നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/128885/neermathalam-unitedcolleage-alumini-function)