---
title: "#nadapuram |വലിയ നഷ്ടം; എടക്കലപ്പുറത്തിന്റെ വേർപാടിൽ നാദാപുരത്തിന് നികത്താനാകാത്ത നഷ്ടം "
english_title: "#Nadapuram suffered an #irreparableloss in the #separation of #Edakkalapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/128985/nadapuram-suffered-an-irreparableloss-in-the-separation-of-edakkalapuram"
published_at: "2023-07-10T08:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ab6fd2e7bf9_apabubakardeath.jpg"
keywords: []
---

# #nadapuram |വലിയ നഷ്ടം; എടക്കലപ്പുറത്തിന്റെ വേർപാടിൽ നാദാപുരത്തിന് നികത്താനാകാത്ത നഷ്ടം 

> **Lead Summary:** **നാദാപുരം: [**നാടിനെയും നാട്ടുകാരെയും ഹൃദയത്തോട് ചേർത്ത് നിർത്തിയ പ്രവാസി വ്യവസായി. വിദ്യാഭ്യാസ - സാമൂഹിക - ജീവകാരുണ്യ രംഗത്തെ നിറ സാന്നിദ്ധ്യം.എടക്കലപ്പുറത്തിന്റെ വേർപാടിൽ നാദാപുരത്തിന് നികത്താനാകാത്ത നഷ്ടം .

## Article Content

**നാദാപുരം: [**നാടിനെയും നാട്ടുകാരെയും ഹൃദയത്തോട് ചേർത്ത് നിർത്തിയ പ്രവാസി വ്യവസായി. വിദ്യാഭ്യാസ - സാമൂഹിക - ജീവകാരുണ്യ രംഗത്തെ നിറ സാന്നിദ്ധ്യം.എടക്കലപ്പുറത്തിന്റെ വേർപാടിൽ നാദാപുരത്തിന് നികത്താനാകാത്ത നഷ്ടം .

മുസ്ലിം ലീഗ് നാദാപുരം നിയോജക മണ്ഡലം കൗൺസിലർ എടക്കലപ്പുറത്ത് അബൂബക്കർ ഹാജിയുടെ വിയോഗം പാർട്ടിക്കും കനത്ത നഷ്ടമെന്ന് ജില്ലാ മുസ്ലിം ലീഗ് ട്രഷറർ സൂപ്പി നരിക്കാട്ടേരി പറഞ്ഞു. മൃതദേഹത്തിൽ സൂപ്പി നരിക്കാട്ടേരി ഹരിത പതാക പുതപ്പിച്ചു.

മത സാമൂഹ്യ വിദ്യാഭ്യാസ രംഗങ്ങളിൽ നിറസാന്നിധ്യ മായ ഒൻപത് കണ്ടത്തിലെ എടക്കലപുറത്ത് ഇ പി അബൂബക്കർ ഹാജി (63) ഇന്ന് പുലർച്ചെയാണ് അന്തരിച്ചത്. അർബുദ ബാധിതനായി ചികിത്സയിൽ ആയിരുന്നു. രണ്ട് മാസം മുമ്പാണ് രോഗം സ്ഥിരീകരിച്ചത്. ദീർഘകാലം നാദാപുരം എം ഇടി കോളേജ് ചെയർമാനായിരുന്നു.

ഖബറടക്കം ഇന്ന് രാവിലെ 10 മണിക്ക് നാദാപുരം വലിയ പള്ളിയിൽ നടക്കും. പരേതനായ എടക്കലപ്പുറത്ത് മമ്മു ഹാജി യുടെയും പരേതയായ കുറ്റിയിൽ ബിയ്യാത്തു ഹജജുമ്മയുടെയും (കുന്നുമ്മൽ ) മകനാണ്.

ഭാര്യ: പുളിയാവിലെ പുതിയോട്ടിൽ കുഞ്ഞബ്ദുല്ല മുസ്ല്യാരുടെ മകൾ സൈന. മക്കൾ: സിറാജ് (സലാല),റഷീദ് (ബാംഗ്ലൂർ), അൻവർ (വിദ്യാർത്ഥി, ലണ്ടൻ),സമീറ, സാബിറ ,സഫീറ ,ആയിശ. മരുമക്കൾ: മൊയ്തീൻ കുറ്റ്യാടി, ഷഹറാസ് നാദാപുരം, സയീദ് നാദാപുരം , അഷ്വാക്ക് പൂനൂർ ,ഷക്കീല കുമ്മങ്കോട് ,ഫിദ പാറാട്.

സഹോദരങ്ങൾ:ഖാസിം ഹാജി , അഷ്റഫ് ഹാജി (സലാല ),അനസ് ഹാജി (സലാല). സഫിയ ,മൈമൂനത്ത് ,മാമി സുബൈദ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/128985/nadapuram-suffered-an-irreparableloss-in-the-separation-of-edakkalapuram)