---
title: "#nadapuram | കേരള പ്രവാസി സംഘം; എസ് എസ് എൽ സി, പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു"
english_title: "#kerala #pravasi #sangham #sslc  #plustwo #winners #congragulated  #nadapuram "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/129023/kerala-pravasi-sangham-sslc-plustwo-winners-congragulated-nadapuram"
published_at: "2023-07-10T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ab97a2b0dde_pravasi.jpg"
keywords: []
---

# #nadapuram | കേരള പ്രവാസി സംഘം; എസ് എസ് എൽ സി, പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു

> **Lead Summary:** **നാദാപുരം**:** [** കേരള പ്രവാസി സംഘം നാദാപുരം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച പ്രവാസികളുടെ മക്കളെ അനുമോദിച്ചു.

## Article Content

**നാദാപുരം**:** [** കേരള പ്രവാസി സംഘം നാദാപുരം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച പ്രവാസികളുടെ മക്കളെ അനുമോദിച്ചു.

കല്ലാച്ചി ടി പി കണാരന്‍ സ്മാരക ഹാളില്‍ വച്ച് നടന്ന പരിപാടിയിൽ 12 മേഖലകമ്മിറ്റികളില്‍ നിന്നും 95 വിദ്യാര്‍ത്ഥികളെയാണ് അനുമോദിച്ചത്.

പരിപാടി ജില്ലാ പഞ്ചായത്ത് അംഗം കൂടത്താംകണ്ടി സുരേഷ് ഉദ്ഘാടനം ചെയ്തു. ഒപ്പം പുതിയതായി തെരഞ്ഞെടുക്കപ്പെട്ട പ്രവാസി കമ്മീഷന്‍ അംഗം പി എം ജാബിര്‍ മാളിയേക്കലിനേയും , ലോക കേരള സഭയില്‍ തെരഞ്ഞെടുക്കപ്പെട്ട ബഹ്റൈൻ പ്രതിഭ പ്രസിഡൻ്റ് സുബൈർ കണ്ണൂർ എന്നിവരെയും ആദരിച്ചു.

സി കെ ബാലന്‍ അധ്യക്ഷനായി.പി എം ജാബിര്‍, സുബൈർ കണ്ണൂര്‍, കെ ടി കെ ഭാസ്കരൻ,കൃഷ്ണന്‍ പുതുക്കുടി, പി സി പൊക്കൻ എടച്ചേരി എന്നിവര്‍ സംസാരിച്ചു. പ്രവാസി സംഘം ഏരിയ സെക്രട്ടരി ടി കെ കണ്ണന്‍ സ്വാഗതവും കെ പി അശോകന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/129023/kerala-pravasi-sangham-sslc-plustwo-winners-congragulated-nadapuram)