---
title: "#vanimel | വാണിമേൽ ബോംബേറ്; സാമ്പത്തിക ഇടപാടുകളിലെ വൈരാഗ്യ ബുദ്ധിയോ ? - സമഗ്രാന്വേഷണം വേണം - സിപിഐ"
english_title: "#vanimel #bomb attack #"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/129237/vanimel-bomb-attack"
published_at: "2023-07-10T22:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ac40b67bf40_c_p_i.jpg"
keywords: []
---

# #vanimel | വാണിമേൽ ബോംബേറ്; സാമ്പത്തിക ഇടപാടുകളിലെ വൈരാഗ്യ ബുദ്ധിയോ ? - സമഗ്രാന്വേഷണം വേണം - സിപിഐ

> **Lead Summary:** **നാദാപുരം**: **[ **വാണിമേൽ പരപ്പു പാറയിൽ വീടിന് നേരെ ഇന്നലെയുണ്ടായ ബോംബ് സ്ഫോടനം പോലീസ് അതീവ ഗൗരവത്തിൽ എടുത്ത് നിയമ നടപടികൾ സ്വീകരിക്കണമെന്ന് സി.പി.ഐ. വാണിമേൽ ലോക്കൽ കമ്മറ്റി സെക്രട്ടറി ജലീൽ ചാലക്കണ്ടി പറഞ്ഞു.

## Article Content

**നാദാപുരം**: **[ **വാണിമേൽ പരപ്പു പാറയിൽ വീടിന് നേരെ ഇന്നലെയുണ്ടായ ബോംബ് സ്ഫോടനം പോലീസ് അതീവ ഗൗരവത്തിൽ എടുത്ത് നിയമ നടപടികൾ സ്വീകരിക്കണമെന്ന് സി.പി.ഐ. വാണിമേൽ ലോക്കൽ കമ്മറ്റി സെക്രട്ടറി ജലീൽ ചാലക്കണ്ടി പറഞ്ഞു.

സംസ്ഥാനത്തിന് പുറത്ത് ചിലർ നടത്തിവരുന്ന ബിസിനസ്സ് സംബന്ധമായ പണമിടപാടുകളുമായുള്ള കുടിപ്പകയുടെ ഭാഗമായി മുമ്പും പ്രദേശത്ത് തീവെപ്പ് ഉൾപ്പെടെ നടന്നിരുന്നു. അന്ന് ശ്രദ്ധ തിരിക്കാൻ വേണ്ടി ഇരുഭാഗത്തുമുള്ള വീടുകളിൽ അക്രമികൾ തീവെപ്പ് നടത്തിയിരുന്നു.

പുതിയ സംഭവത്തിന് പിന്നിലും സാമ്പത്തിക ഇടപാടുകളിലെ വൈരാഗ്യ ബുദ്ധിയാണോയെന്ന് പോലീസ് അന്യേഷിക്കണം. പ്രദേശത്തിന്റെ സ്വയിരവിഹാരം തകർക്കുന്ന ഇത്തരം ശക്തികളെ നിയന്ത്രിക്കുകയും വേണമെന്ന് ജലീൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/129237/vanimel-bomb-attack)