---
title: "#nadapuram | നാദാപുരം ഗവ. ആശുപത്രിയിലെ പിടിപ്പുകേട് : സൂപ്രണ്ടിന് മുന്നിൽ കോൺഗ്രസ് പ്രതിഷേധ സമരം"
english_title: "#nadapuram #gov hospital disruption #congress #protest #infront #of superintendent"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/129353/nadapuram-gov-hospital-disruption-congress-protest-infront-of-superintendent"
published_at: "2023-07-11T13:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ad11cb208b1_suprendent_.jpg"
keywords: []
---

# #nadapuram | നാദാപുരം ഗവ. ആശുപത്രിയിലെ പിടിപ്പുകേട് : സൂപ്രണ്ടിന് മുന്നിൽ കോൺഗ്രസ് പ്രതിഷേധ സമരം

> **Lead Summary:** **നാദാപുരം:[ **വർദ്ധിച്ചുവരുന്ന പകർച്ച രോഗങ്ങളുടെ സമയത്തും ആശുപത്രി പ്രവർത്തനങ്ങൾ താളം തെറ്റി നടക്കുന്നു എന്ന് ആരോപിച്ച് കോൺഗ്രസ് പ്രവർത്തകർ നാദാപുരം ഗവൺമെന്റ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ കയറി പ്രതിഷേധ സമരം നടത്തി. രോഗികളെ അഡ്മിറ്റ് ചെയ്യുന്നത് ആശുപത്രിയുടെ മൂന്നാം നിലയിലും നാലാം നിലയിലും ഉള്ള ബ്ലോക്കുകളിലാണ്. എന്നാൽ രോഗികൾക്കും കൂടെ നിൽക്കുന്ന ആളുകൾക്കും അവിടെ എത്താനുള്ള ഏക വഴി ലിഫ്റ്റാണ്.

## Article Content

**നാദാപുരം:[ **വർദ്ധിച്ചുവരുന്ന പകർച്ച രോഗങ്ങളുടെ സമയത്തും ആശുപത്രി പ്രവർത്തനങ്ങൾ താളം തെറ്റി നടക്കുന്നു എന്ന് ആരോപിച്ച് കോൺഗ്രസ് പ്രവർത്തകർ നാദാപുരം ഗവൺമെന്റ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ കയറി പ്രതിഷേധ സമരം നടത്തി. രോഗികളെ അഡ്മിറ്റ് ചെയ്യുന്നത് ആശുപത്രിയുടെ മൂന്നാം നിലയിലും നാലാം നിലയിലും ഉള്ള ബ്ലോക്കുകളിലാണ്. എന്നാൽ രോഗികൾക്കും കൂടെ നിൽക്കുന്ന ആളുകൾക്കും അവിടെ എത്താനുള്ള ഏക വഴി ലിഫ്റ്റാണ്.

ലിഫ്റ്റ് പല സമയങ്ങളിലും കേടുപാടുകൾ എന്നു പറഞ്ഞും രാത്രികാലങ്ങളിൽ തീരെ പ്രവർത്തിക്കാത്ത രീതിയിലുമാണ് ഇപ്പോഴുള്ളത്. കഴിഞ്ഞദിവസം രാത്രി ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരു രോഗിക്ക് രോഗം മൂർച്ഛിച്ചതിനെ തുടർന്ന് നാലാം നിലയിൽ നിന്ന് താഴേക്ക് ചുമലിലേറ്റി കൊണ്ടുവരേണ്ടുന്ന അവസ്ഥയുണ്ടായത്. ഈ സാഹചര്യത്തിലാണ് കോൺഗ്രസ് പ്രവർത്തകന്മാർ ഇന്ന് ആശുപത്രി ഓഫീസിൽ എത്തിയത്. കനത്ത പോലീസ് സ്ഥലത്തെത്തി.

ആശുപത്രി സൂപ്രണ്ട് ഡോ. ജമീലയിൽ നിന്ന്, ലിഫ്റ്റ് മുഴുവൻ സമയവും പ്രവർത്തിപ്പിക്കാനുള്ള സൗകര്യം ഉണ്ടാക്കുമെന്ന് ഉറപ്പു തന്നാൽ മാത്രമേ പിരിഞ്ഞുപോകൂവെന്ന് മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് അഡ്വ. രഘുനാഥി ന്റെ നേതൃത്വത്തിലുള്ള സമരക്കാർ വാശിപിടിച്ചതോടെ ആശുപത്രി സൂപ്രണ്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി വനജയുമായി ഫോണിൽ സംസാരിക്കുകയും ഉടൻ പരിഹാരം ഉണ്ടാക്കും എന്ന ഉറപ്പിന്മേൽ സമരം അവസാനിപ്പിക്കുകയും ആയിരുന്നു.

മഴക്കാല സാംക്രമിക രോഗങ്ങൾ വർധിക്കുന്ന ഈ സമയത്ത് ആശുപത്രി പ്രവർത്തനം കൂടുതൽ ഊർജ്ജിതമാക്കാനുള്ള ശ്രമങ്ങൾ നടത്തണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. പ്രശ്ന പരിഹാരങ്ങൾഎത്രയും പെട്ടെന്ന് പൂർത്തീകരിക്കപ്പെട്ടില്ലെങ്കിൽ കൂടുതൽ പ്രത്യക്ഷ സമരങ്ങൾക്ക് നേതൃത്വം കൊടുക്കുമെന്ന് സമരക്കാർ പ്രഖ്യാപിച്ചു. സമരത്തിന് മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് അഡ്വ കെ എം രഘുനാഥ്, വി വി റിനീഷ്, പി പി മൊയ്തു, വാസു എരഞ്ഞിക്കൽ, എ പി ജയേഷ്, ഷാജു കുമ്മൻകോട്, കെ ടി കെ അശോകൻ, കെ.എം അഷ്റഫ് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/129353/nadapuram-gov-hospital-disruption-congress-protest-infront-of-superintendent)