---
title: "#peoples army | ജനകീയ സേന ; ദുരന്തനിവാരണത്തിന് ചെക്യാട് പ്രത്യേക ദ്രുത കർമ്മ സേനക്ക് രൂപം നൽകി"
english_title: "#peoples army #chekyad #formed #special #rapid #action #force #disaster relief  #parakkadav "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/129364/peoples-army-chekyad-formed-special-rapid-action-force-disaster-relief-parakkadav"
published_at: "2023-07-11T14:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ad1b5dae4e1_parakkadav_1.jpg"
keywords: []
---

# #peoples army | ജനകീയ സേന ; ദുരന്തനിവാരണത്തിന് ചെക്യാട് പ്രത്യേക ദ്രുത കർമ്മ സേനക്ക് രൂപം നൽകി

> **Lead Summary:** **പാറക്കടവ്: [ **നാടിന് കൈത്താങ്ങാവാൻ ജനകീയ സേന ഒരുങ്ങി. പ്രകൃതിദുരന്തങ്ങളും മറ്റും നേരിടുന്നതിന് ചെക്യാട് പഞ്ചായത്തിൽ പ്രത്യേക ദ്രുത കർമ്മ സേനക്ക് രൂപം നൽകി. ഓരോ വാർഡിൽ നിന്നും തെരഞ്ഞെടുത്ത സന്നദ്ധ പ്രവർത്തകർ അടങ്ങിയ ഒരു ടീമിനാണ് ഗ്രാമ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ പരിശീലനം നൽകിയത്. നാദാപുരം ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസറായ എ സതീഷ് പരിശീലനത്തിന് നേതൃത്വം നൽകി.

## Article Content

**പാറക്കടവ്: [ **നാടിന് കൈത്താങ്ങാവാൻ ജനകീയ സേന ഒരുങ്ങി. പ്രകൃതിദുരന്തങ്ങളും മറ്റും നേരിടുന്നതിന് ചെക്യാട് പഞ്ചായത്തിൽ പ്രത്യേക ദ്രുത കർമ്മ സേനക്ക് രൂപം നൽകി. ഓരോ വാർഡിൽ നിന്നും തെരഞ്ഞെടുത്ത സന്നദ്ധ പ്രവർത്തകർ അടങ്ങിയ ഒരു ടീമിനാണ് ഗ്രാമ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ പരിശീലനം നൽകിയത്. നാദാപുരം ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസറായ എ സതീഷ് പരിശീലനത്തിന് നേതൃത്വം നൽകി.

പ്രകൃതിദുരന്തങ്ങൾക്ക് പുറമെ ദൈനംദിന ജീവിതത്തിൽ സംഭവിച്ചേക്കാവുന്ന തീപ്പൊള്ളൽ, ഗ്യാസ് ലീക്ക്, തീ പിടുത്തം, പ്രാഥമിക ശുശ്രൂഷകൾ, അടിയന്തര സാഹചര്യത്തിൽ ലഭ്യമായ സസ്തുക്കൾ ഉപല്ലാഗിച്ചുള്ള വിവിധ തരം സുരക്ഷാ ഉപകരണങ്ങളുടെ നിർമ്മാണം തുടങ്ങിയവ വളണ്ടിയർമാരെ പരിചയപ്പെടുത്തി. പരിശീലന ക്ലാസിൻ്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നസീമ കൊട്ടാരം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ റംല കുട്ട്യാപണ്ടി അധ്യക്ഷതവഹിച്ചു.

ഗ്രാമ പഞ്ചായത്ത് സെക്രട്ടറി നിഷ സ്വാഗതം പറഞ്ഞു. ചടങ്ങിൽ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സുബൈർ പാറേമ്മൽ, മെമ്പർമാരായ ഹാജറ ചെറൂണി, മഫീദ സലീം, കെ ടി കെ ഷൈനി, വി കെ അബൂബക്കർ മാസ്റ്റർ, കെ ബീജ, അസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ അഹമ്മദ് കുറുവയിൽ, പി കെ ഹനീഫ, മമ്മി കരക്കുളത്ത്, അഹമ്മദ് കല്ലോളി, പി വി മൊയ്തു തുടങ്ങിയവർ പങ്കെടുത്തു. അസി: സെക്രട്ടറി കെ പി ബാബുരാജ് നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/129364/peoples-army-chekyad-formed-special-rapid-action-force-disaster-relief-parakkadav)