---
title: "#nadapuram| എടക്കലപ്പുറത്ത് അനുസ്മരണം ; നാടിന് നഷ്ടമായത് ജീവകാരുണ്യപ്രവർത്തകനെ - സർവ്വകക്ഷി നേതാക്കൾ"
english_title: "#edakkalappurath #memory #country #loast #philanthrophist "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/129468/edakkalappurath-memory-country-loast-philanthrophist"
published_at: "2023-07-11T20:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ad76bb47e52_sarvakskshi_.jpg"
keywords: []
---

# #nadapuram| എടക്കലപ്പുറത്ത് അനുസ്മരണം ; നാടിന് നഷ്ടമായത് ജീവകാരുണ്യപ്രവർത്തകനെ - സർവ്വകക്ഷി നേതാക്കൾ

> **Lead Summary:** **നാദാപുരം :[ **എം ഇടി മുൻ ചെയർമാനും പ്രദേശത്തെ മത- സാമൂഹിക രംഗങ്ങളിലെ നിറസാന്നിധ്യവുമായിരുന്ന എടക്കലപ്പുറത്ത് അബൂബക്കർ ഹാജിയുടെ വിയോഗം ഒരു സജീവ ജീവകാരുണ്യപ്രവർത്തകനെയാണ് നഷ്ടപ്പെട്ടതെന്ന് വിവിധ മേഖലകളിലെ നേതാക്കൾ അഭിപ്രായപ്പെട്ടു.

## Article Content

**നാദാപുരം :[ **എം ഇടി മുൻ ചെയർമാനും പ്രദേശത്തെ മത- സാമൂഹിക രംഗങ്ങളിലെ നിറസാന്നിധ്യവുമായിരുന്ന എടക്കലപ്പുറത്ത് അബൂബക്കർ ഹാജിയുടെ വിയോഗം ഒരു സജീവ ജീവകാരുണ്യപ്രവർത്തകനെയാണ് നഷ്ടപ്പെട്ടതെന്ന് വിവിധ മേഖലകളിലെ നേതാക്കൾ അഭിപ്രായപ്പെട്ടു.

നാദാപുരം എഡ്യൂക്കേഷണൽ ട്രസ്റ്റ് മാനേജ്‌മന്റ് നാദാപുരം എംവൈഎം യതീം ഖാന ഓഡിറ്റോറിയത്തിൽ ഒരുക്കിയ അനുശോചന യോഗത്തിൽ സംസാരിക്കുകയായിരുന്നു നേതാക്കൾ. ജീവകാരുണ്യപ്രവർത്തനമെന്നത് തന്റെ ജീവിത ദൗത്യമായി തെരഞ്ഞെടുത്ത അബൂബക്കർ ഹാജി ഒരു പകരക്കാരനില്ലാത്ത മനുഷ്യസ്നേഹിയായിരുന്നു.

ഒരു ആലങ്കാരിക പദവി എന്നതിനപ്പുറം നേതൃത്വമെന്നത് തന്നിലർപ്പിതമായ വലിയ ഉത്തരവാദിത്തമെന്ന് തിരിച്ചറിയുകയും അതിനായി ആത്മാർഥമായി പണിയെടുക്കുകയും ചെയ്യുകയായിരുന്നു അദ്ദേഹം. അദ്ദേഹം തെളിച്ച വഴിയിലൂടെ മുന്നോട്ടുപോകുക എന്നതായിരിക്കും തങ്ങളുടെ മുന്നോട്ടുള്ള ദൗത്യം എന്ന് എം ഇടി ഭാരവാഹികൾ അഭിപ്രായപ്പെട്ടു. അനുശോചന യോഗത്തിൽ എം ഇടി ചെയർമാൻ യൂനുസ് ഹസൻ, സലീൽ കണ്ടാര, വയലോളി അബ്ദുല്ല, സി.എച്ച് ബാലകൃഷ്ണൻ, സി.എച്ച് മോഹനൻ, അഡ്വ. സജീവൻ, സി.വി കുഞ്ഞികൃഷ്ണൻ, കെ.ജി ലത്തീഫ്, സി.പി സലാം, എന്നിവർ സംസാരിച്ചു. ഇ.കെ അഹ്‌മദ് മാസ്റ്റർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/129468/edakkalappurath-memory-country-loast-philanthrophist)