---
title: "#nadapuram | കാട്ടാനയെ തടയാൻ ; കർഷകസംഘം ഇടപെട്ടുവനം വകുപ്പ് ഉണർന്നു"
english_title: "#To stop #wild animals #farmers union #woke up #forest department   #intervened #nadapuram "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/129716/to-stop-wild-animals-farmers-union-woke-up-forest-department-intervened-nadapuram-newpost"
published_at: "2023-07-12T18:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ae9d7a4d3c9_forest_1.jpg"
keywords: []
---

# #nadapuram | കാട്ടാനയെ തടയാൻ ; കർഷകസംഘം ഇടപെട്ടുവനം വകുപ്പ് ഉണർന്നു

> **Lead Summary:** **നാദാപുരം**:**[ ** കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാനക്കൂട്ടമിറങ്ങി വ്യാപകൃഷി നാശമുണ്ടായ വിലങ്ങാട് കുറ്റല്ലൂർ, പന്നിയേരി പ്രദേശങ്ങളിലെ സോളാർ ഫെൻസിംഗ് തകരാറ് പരിഹരിക്കണമെന്നാവശ്യപ്പെട്ട് കർഷകസംഘം വിലങ്ങാട് മേഖലാ കമ്മിറ്റി നടത്തിയ ഇടപെടൽ ഫലം കണ്ടു.

## Article Content

**നാദാപുരം**:**[ ** കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാനക്കൂട്ടമിറങ്ങി വ്യാപകൃഷി നാശമുണ്ടായ വിലങ്ങാട് കുറ്റല്ലൂർ, പന്നിയേരി പ്രദേശങ്ങളിലെ സോളാർ ഫെൻസിംഗ് തകരാറ് പരിഹരിക്കണമെന്നാവശ്യപ്പെട്ട് കർഷകസംഘം വിലങ്ങാട് മേഖലാ കമ്മിറ്റി നടത്തിയ ഇടപെടൽ ഫലം കണ്ടു.

മരം വീണും, കാടുകയറിയും പ്രവർത്തനരഹിതമായ സൗരോർജ്ജ കമ്പിവേലി കാടുവെട്ടി തകരാറ് പരിഹരിക്കുന്നതിനാവശ്യമായ നടപടി വനം വകുപ്പ് ആരംഭിച്ചു. വനം വകുപ്പ് ജീവനക്കാരെ ഉപയോഗിച്ച് കുറ്റല്ലൂർ മേഖലയിലാണ് അറ്റകുറ്റപ്പണി ആരംഭിച്ചത്.

ആനയിറങ്ങുന്നത് തടയാൻ അടിയന്തിര നടപടി സ്വീകരിക്കാത്ത പക്ഷം വനം വകുപ്പിനെതിരെ സമരം നടത്താൻ കർഷകസംഘം തീരുമാനിച്ചിരുന്നു.ഇതിനെ തുടർന്നാണ് വനം വകുപ്പ് അടിയന്തിര നടപടി തുടങ്ങിയത്. കൂടുതൽ ജീവനക്കാരെ നിയമിച്ച് വനാതിർത്തിയിലെ മുഴുവൻ കമ്പിവേലിയും പ്രവർത്തനസജ്ജമാക്കണമെന്ന് കർഷക സംഘം ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/129716/to-stop-wild-animals-farmers-union-woke-up-forest-department-intervened-nadapuram-newpost)