---
title: "#nadapuram|  പതാകകൾ ഉയർന്നു ; എസ് എസ് എഫ് ജില്ലാ സാഹിത്യോൽ സവ്: ഒരുക്കം പൂർത്തിയായി"
english_title: "# Flags are raised #ssf  #state sahithyolsav #preperation #complete #nadapuram "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/129727/flags-are-raised-ssf-state-sahithyolsav-preperation-complete-nadapuram"
published_at: "2023-07-12T19:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64aeafcbcfffb_ssf_1_.jpg"
keywords: []
---

# #nadapuram|  പതാകകൾ ഉയർന്നു ; എസ് എസ് എഫ് ജില്ലാ സാഹിത്യോൽ സവ്: ഒരുക്കം പൂർത്തിയായി

> **Lead Summary:** **നാദാപുരം : [** സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ മുപ്പതാമത് ജില്ലാ സാഹിത്യോത്സവ് 15 16 തീയതികളിൽ പാറക്കടവിൽ നടക്കും. പരിപാടിയുടെ ഒരുക്കം പൂർത്തിയായതായി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ശനിയാഴ്ച രാവിലെ 9 മണിക്ക് കെ മുരളീധരൻ എംപി പരിപാടി ഉദ്ഘാടനം ചെയ്യും.

## Article Content

**നാദാപുരം : [** സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ മുപ്പതാമത് ജില്ലാ സാഹിത്യോത്സവ് 15 16 തീയതികളിൽ പാറക്കടവിൽ നടക്കും. പരിപാടിയുടെ ഒരുക്കം പൂർത്തിയായതായി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ശനിയാഴ്ച രാവിലെ 9 മണിക്ക് കെ മുരളീധരൻ എംപി പരിപാടി ഉദ്ഘാടനം ചെയ്യും.

ജനപ്രതിനിധികളും മത സാമൂഹിക സാംസ്കാരിക മേഖലകളിലെ പ്രമുഖരും ചടങ്ങിൽ സംബന്ധിക്കും. ജില്ലയിലെ 14 ഡിവിഷനുകളിൽ നിന്നായി അഞ്ച് കാറ്റഗറികളിൽ 1857 പ്രതിഭകൾ 9 വേദികളിലായി മാറ്റുരക്കും. സാഹിത്യോത്സവ് അനുബന്ധ പരിപാടികൾ പാറക്കടവിൽ ആരംഭിച്ചു. സ്വാഗതസംഘത്തിന്റെ 30 ഭാരവാഹികൾ ചേർന്ന് 30 പതാകകൾ നഗരിയിൽ ഉയർത്തി.

ടൗണിൽ വിളംബര ജാഥയും നടന്നു. ഇന്ന് (വ്യാഴം ) 4 മണിക്ക് തനിമയുടെ രുചിക്കൂട്ട്, 7 മണിക്ക് ഓർമ്മയിലെ ഇശലുകൾ എന്നീ പരിപാടികൾ നടക്കും. വാർത്താ സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ പുന്നോത്ത് അമ്മദ് ഹാജി, കൺവീനർ പൊന്നംകോട്ട് അബൂബക്കർ ഹാജി, ഫിനാൻസ് സെക്രട്ടറി കെ കെ അബൂബക്കർ ഹാജി, ജോ. കൺവീനർ റാഷിദ് ബുഖാരി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/129727/flags-are-raised-ssf-state-sahithyolsav-preperation-complete-nadapuram)