---
title: "# nadapuram| നാദാപുരത്ത് അന്യാധീനപെട്ട വഖഫ് സ്വത്തുക്കൾ തിരിച്ചു പിടിക്കണം -വഖഫ് സംരക്ഷണ സമിതി"
english_title: "#The alienated #Waqf properties  #should be recovered # Nadapuram - Waqf Protection Committee"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/129784/the-alienated-waqf-properties-should-be-recovered-nadapuram-waqf-protection-committee"
published_at: "2023-07-12T22:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64aedba246cc0_vakhav_.jpg"
keywords: []
---

# # nadapuram| നാദാപുരത്ത് അന്യാധീനപെട്ട വഖഫ് സ്വത്തുക്കൾ തിരിച്ചു പിടിക്കണം -വഖഫ് സംരക്ഷണ സമിതി

> **Lead Summary:** **നാദാപുരം**: **[ **നാദാപുരം മേഖലയിൽ പൂർവ്വികർ അവരുടെ പരലോക മോക്ഷത്തിനായ് വഖഫ് ചെയ്ത നിരവധി സ്വത്തുക്കൾ അന്വാധീനപ്പെട്ടിട്ടുണ്ടെന്നും അവ തിരിച്ചു പിടിക്കാനുള്ള അടിയന്തിര നടപടികൾ വഖഫ് ബോർഡ് സ്വീകരിക്കണമെന്നും നാദാപുരം മേഖല വഖഫ് സംരക്ഷണ സമിതി ആവശ്യപ്പെട്ടു.

## Article Content

**നാദാപുരം**: **[ **നാദാപുരം മേഖലയിൽ പൂർവ്വികർ അവരുടെ പരലോക മോക്ഷത്തിനായ് വഖഫ് ചെയ്ത നിരവധി സ്വത്തുക്കൾ അന്വാധീനപ്പെട്ടിട്ടുണ്ടെന്നും അവ തിരിച്ചു പിടിക്കാനുള്ള അടിയന്തിര നടപടികൾ വഖഫ് ബോർഡ് സ്വീകരിക്കണമെന്നും നാദാപുരം മേഖല വഖഫ് സംരക്ഷണ സമിതി ആവശ്യപ്പെട്ടു.

നാദാപുരം മേഖലയിലെ വിവിധ മഹല്ലുകളുടെ ഏക്കർ കണക്കിന് ഭൂമികൾ സ്വകാര്യ വ്യക്തികൾ കയ്യേറി കയ്യടക്കി വെച്ചതായി യോഗം വിലയിരുത്തി.

അന്യാദീനപ്പെട്ട വഖഫ് സ്വത്തുക്കൾ തിരിച്ചു പിടിക്കാൻ നിലവിൽ നടന്നു വരുന്ന എല്ലാ നിയമ നടപടികളും ശക്തിപ്പെടുത്താനും, ആഗസ്ത് രണ്ടാം വാരം വിപുലമായ കൺവെൻഷൻ വിളിക്കാനും യോഗം തീരുമാനിച്ചു.നാദാപുരം മൊയിലോത്ത് മിനി ഓഡിറ്റോറയത്തിൽ ചേർന്ന യോഗത്തിൽ മഞ്ചാലിൽ കുഞ്ഞബ്ദുല്ല യോഗം ഉദ്ഘാടനം ചെയ്തു.

സമത് നരിപ്പറ്റ അദ്ധ്യക്ഷനായി. സി.വി. ഹമീദ് ഹാജി, ബി. എം മുഹമ്മദ്, ഹമീദ് കാണംകണ്ടി, തേങ്ങോത്ത് സൂപ്പി ഹാജി, മരുതേരി അഷ്റഫ്, ഹമീദ് ആർ. കെ, എന്നിവർ സംസാരിച്ചു വി. എ. മുഹമ്മദ്. സ്വാഗതവും, ജാഫർ വാണിമേൽ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/129784/the-alienated-waqf-properties-should-be-recovered-nadapuram-waqf-protection-committee)